ഇന്ത്യ-പാക് ആവേശ മത്സരത്തിൽ മുട്ടുകുത്തി നില്ക്കുന്ന കാമുകനെ കണ്ട് അമ്പരന്ന് യുവതി... ഓടി അടുത്ത് ചെന്നപ്പോൾ എഴുന്നേറ്റു നിന്ന് വിവാഹം കഴിക്കാമോ എന്ന ചോദ്യവും; സമ്മതം അറിയിച്ചതോടെ മോതിരം വിരലില്‍ അണിയിച്ചു!! വൈറലായി യുവാവിന്റെ വീഡിയോ...
ഇന്ത്യ-പാക് ആവേശ മത്സരത്തിൽ മുട്ടുകുത്തി നില്ക്കുന്ന കാമുകനെ കണ്ട് അമ്പരന്ന് യുവതി. ജൂണ്‍ 16 ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യന്‍ ആരാധകന് തന്റെ പ്രണയിനിയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. കാമുകി അന്‍വിതയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റു 'അങ്ങനെ ഇതു സംഭവിച്ചു' എന്ന കുറിപ്പോടെയാണ് അന്വിത വിഡിയോ പങ്കുവച്ചത്. ചെയ്തത്. മത്സരം നടക്കുന്നതിനിടയില്‍ മുുട്ടുകുത്തി നില്ക്കുന്ന കാമുകനെയാണ് യുവതി കാണുന്നത്. ഇതുകണ്ട് എഴുന്നേറ്റു നിന്നപ്പോള്‍ വിവാഹം കഴിക്കാമോ എന്നു ചോദിച്ചു. സമ്മതം അറിയിച്ചതോടെ മോതിരം വിരലില്‍ അണിയിച്ചു. ഇതിനുശേഷം ഇരുവരും കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു നിന്ന് ആവേശത്തോടെ ആര്‍പ്പു വിളിച്ചു.
https://www.facebook.com/Malayalivartha