റാഫേല്‍ നദാലിനെ കീഴടക്കി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍
റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ റാഫേല്‍ നദാലിനെയാണ് ഫെഡറര്‍ കീഴടക്കിയത്. മത്സരം നാല് സെറ്റ് നീണ്ടു. സ്കോര്‍: 76, 16, 63, 64. ഫൈനലില്‍ ഫെഡറര്‍ നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോകോവിച്ചിനെ നേരിടും.
ഫെഡററുടെ കരിയറിലെ 31ാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. 12ാമത് വിംബിള്‍ഡണ്‍ ഫൈനലുമാണ്. എട്ട് തവണ കിരീടം സ്വന്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha