രാജ്യത്തിന് അഭിമാനമായി വീണ്ടും മലയാളി പവര്‍ലിഫ്റ്റിങ് താരം
രാജ്യത്തിന് അഭിമാനമായി വീണ്ടും മലയാളി പവര്‍ലിഫ്റ്റിങ് താരം. എസ്റ്റോണിയയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി പവര്‍ലിഫ്റ്റിങ് ചാമ്ബ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റ ജോസഫിന് സ്വര്‍ണ്ണം. 47 കിലോ വിഭാഗത്തില്‍ ആകെ 335 കിലോ ഭാരം ഉയര്‍ത്തിയാണ് കേരള സര്‍വ്വകലാശാല താരമായ അനിറ്റ ചരിത്രനേട്ടം സ്വന്തം പേരില്‍ രചിച്ചത്. ആലപ്പുഴ എസ്ഡി കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അനിറ്റ. 58 കിലോ വിഭാഗത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മിലു ഇമ്മാനുവല്‍ എട്ടാം സ്ഥാനം നേടി.
അര്‍ജുന അവാര്‍ഡ് ജേതാവായ പിജെ ജോസഫാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്. ആദ്യമായാണ് ഇന്ത്യ ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha