അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡി.ജെ. കൂപ്പര്‍ 'ഗര്‍ഭിണി'യെന്ന് ഉത്തേജക പരിശോധനയ്ക്ക് നല്കിയ മൂത്രപരിശോധനാഫലം!
ഉത്തേജക മരുന്നു വിവാദത്തില്‍ അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡി.ജെ. കൂപ്പറിന്റെ മൂത്രപരിശോധനയില്‍ വന്‍ ട്വിസ്റ്റ്. മൂത്ര പരിശോധനാഫലത്തില്‍ കൂപ്പര്‍ ഗര്‍ഭിണിയാണെന്നാണ് കണ്ടത്.
ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ മൂത്രത്തില്‍ അടങ്ങിയിട്ടുണ്ടെന്ന ഫലം വന്നതോടെയാണ് ആശങ്കയുണ്ടാക്കിയത്.
തങ്ങള്‍ കബളിക്കപ്പെടുകയാണെന്ന് മനസ്സിലായതോടെ വിഷയത്തില്‍ വിശദമായ അന്വേഷണവും നടന്നു. അങ്ങനെയാണ് പരിശോധനയ്ക്ക് കൂപ്പര്‍ സ്വന്തം മൂത്രത്തിന് പകരം കാമുകിയുടെ മൂത്രമാണ് നല്‍കിയതെന്ന് തെളിഞ്ഞത്.
എന്നാല്‍ കാമുകി ഗര്‍ഭിണിയാണെന്ന വിവരം അറിയാതിരുന്നതാണ് കൂപ്പറിന് വിനയായത്. ഇതോടെ കൂപ്പറിനെ അന്താരാഷ്ട്ര ബാസ്ക്കറ്റ് ബോള്‍ ഫെഡറേഷന് രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇതോടെ ഇനി താരത്തിന് 2020 ജൂണ്‍ വരെ കളിക്കളത്തിലിറങ്ങാനാകില്ല.
https://www.facebook.com/Malayalivartha