ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി കേരളത്തിന്റെ നിരവധി താരങ്ങള്‍... ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ നേട്ടത്തോടെ എന്‍.വി ഷീന സ്വര്‍ണവും ഏഷ്യന്‍ ഗെയിംസ് യോഗ്യതയും നേടി

ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി കേരളത്തിന്റെ നിരവധി താരങ്ങള്‍. ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ നേട്ടത്തോടെ എന്‍.വി ഷീന സ്വര്‍ണവും ഏഷ്യന്‍ ഗെയിംസ് യോഗ്യതയും നേടി.
നയന ജെയിംസിനാണ് ഈയിനത്തില്‍ വെള്ളി. മെഡലിനൊപ്പം ഒളിമ്പ്യന്‍ വൈ. മുഹമ്മദ് അനസും വി. മുഹമ്മദ് അജ്മലും പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലും പി. മുഹമ്മദ് അഫ്‌സല്‍ 800 മീറ്ററിലും യോഗ്യത നേടി.
സെമിയില്‍ 45.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനസ് ഏഷ്യന്‍ ഗെയിംസിന് യോഗ്യനായത്. പിന്നീട് ഫൈനലില്‍ 45.76 സെക്കന്‍ഡോടെ അനസ് വെള്ളി നേടി. ശ്രീലങ്കയുടെ കലിംഗ കുമാരകെക്കാണ് സ്വര്‍ണം (45.64 സെക്കന്‍ഡ്). 45.90 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടിയ അജ്മലും ഏഷ്യന്‍ ഗെയിംസിലേക്ക് ടിക്കറ്റെടുത്തു.
നാലാമതെത്തിയ മറുനാടന്‍ മലയാളി അമോജ് ജേക്കബിനും യോഗ്യത ഉറപ്പിക്കാനായി. 46.17 സെക്കന്‍ഡാണ് യോഗ്യത സമയം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും 400 മീറ്റര്‍ റിലേയിലും അനസ് വെള്ളി നേടിയിരുന്നു. മിക്‌സഡ് റിലേയില്‍ സ്വര്‍ണവും നേടി.
"
https://www.facebook.com/Malayalivartha