നിങ്ങളെ ആരാധകര്‍ എന്ന് വിളിക്കുന്നതില്‍ അഭിമാനിക്കുന്നു:ഷറപ്പോവ
നിങ്ങളെ ആരാധകര്‍ എന്ന് വിളിക്കുന്നതില്‍ ഞാനിന്ന് അഭിമാനിക്കുന്നുവെന്ന് ടെന്നീസ് സൂപ്പര്‍താരം മരിയ ഷറപ്പോവ. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന കുറ്റത്തിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ നാലുവര്‍ഷത്തെ വിലക്ക് നേരിട്ടതിനുശേഷം ഷറപ്പോവ ഫേസ്ബുക്കില്‍ കിറിച്ച വാക്കുകളാണിത്. ഇന്നലെ ഉറക്കമുണര്‍ന്ന താന്‍ ഫേസ്ബുക്ക് ഇന്‍ബോക്സില്‍ ആയിരക്കണക്കിന് ആരാധകരുടെ സമാധാന വാക്കുകളും സ്നേഹവും കണ്ടുവെന്ന് ഷറപ്പോവ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'ഈ നിമിഷം നിങ്ങളെ എന്റെ ആരാധകര്‍ എന്ന് വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ പ്രഖ്യാപനമെത്തി മണിക്കൂറുകള്‍ക്കകം തന്നെ നിങ്ങള്‍ എന്നെ പിന്തുണച്ചു. ഒരാള്‍ തന്റെ തൊഴിലിന്റെ ഉന്നതിയില്‍ നില്ക്കുമ്പോള് മാത്രമാണ് ഇത്തരമൊരു പിന്തുണ കാണാന്‍ കഴിയുക. അതുകൊണ്ടുതന്നെ നിങ്ങളുടെ മനോഹരമായ വാക്കുകള്‍ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി.' ഷറപ്പോവ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha