Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയോ ഒളിമ്പിക്‌സ്; 15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്

27 JULY 2016 11:16 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐ.ഒ.സി) കനിഞ്ഞെങ്കിലും റഷ്യക്ക് രക്ഷയില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. റിയോ ഒളിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്കില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റഷ്യക്കുമേല്‍ ഓരോ ഇനത്തിലെയും രാജ്യാന്തര ഫെഡറേഷനുകള്‍ പിടിമുറുക്കുകയാണ്. ഏഴ് നീന്തല്‍ താരങ്ങള്‍ക്കും അഞ്ച് കനോയിങ് താരങ്ങള്‍ക്കും മൂന്ന് റോവേഴ്‌സ് താരങ്ങള്‍ക്കും ഫെഡറേഷനുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

സോചിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ റഷ്യന്‍ അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് കഴിച്ച് മെഡല്‍ നേടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 56 ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് റിയോയില്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യാന്തര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (വാഡ)യുടെ സ്വതന്ത്രാന്വേഷണത്തില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ റഷ്യയെ സമ്പൂര്‍ണമായി വിലക്കണമെന്നായിരുന്നു വാഡ ആവശ്യപ്പെട്ടത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ നേരിട്ട് നടത്തിയ ഇടപെടലിനെയും രാഷ്ട്രീയ സമ്മര്‍ദത്തെയും തുടര്‍ന്ന് സമ്പൂര്‍ണ വിലക്കിനില്ലെന്നും വേണമെങ്കില്‍ ഫെഡറേഷനുകള്‍ക്ക് തീരുമാനമെടുക്കാമെന്നും പറഞ്ഞ് ഐ.ഒ.സി കൈകഴുകുകയായിരുന്നു. 

ഈ തീരുമാനം റഷ്യന്‍ ടീമിന് ഭാഗികമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള പച്ചക്കൊടിയായി വിലയിരുത്തുന്നതിനിടയിലാണ് ഫെഡറേഷനുകള്‍ കടുത്ത തീരുമാനവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതോടെ ആര്‍ക്കൊക്കെ മത്സരിക്കാനാവുമെന്ന കാര്യത്തില്‍ ആശങ്കയായിരിക്കുകയാണ്. കൂടുതല്‍ ഫെഡറേഷനുകള്‍ പിടിമുറുക്കുമോ എന്നും കണ്ടറിയണം. 387 പേരാണ് റഷ്യയുടെ ഒളിമ്പിക് ടീമില്‍ ഉണ്ടായിരുന്നത്. അതില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് അത്‌ലറ്റിക് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയും ശരിവെച്ചതോടെ 56 താരങ്ങള്‍ക്കാണ് റിയോ വിലക്കപ്പെട്ട കനിയായത്. 

റഷ്യ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന അക്വാട്ടിക്‌സ് വിഭാഗത്തില്‍ 67 പേരാണ് മത്സരിക്കുന്നത്. ഇതില്‍ സോചി മരുന്നടിയുടെ കരിനിഴല്‍ പതിഞ്ഞ ഏഴ് താരങ്ങള്‍ക്ക് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ബാഡ്മിന്റണില്‍ നാലുപേര്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും വിലക്ക് വീണിട്ടില്ല. പക്ഷേ, ഒരാള്‍ക്ക് വിലക്കു വീഴാന്‍ സാധ്യത കാണുന്നുണ്ട്.

ബോക്‌സിങ്ങില്‍ 11 പേര്‍ക്കും റിങ്ങിലിറങ്ങാന്‍ കഴിഞ്ഞേക്കും. കനോയിങ് ടീമിലെ 23 പേരില്‍ അഞ്ചുപേരെയാണ് ഫെഡറേഷന്‍ വിലക്കിയത്. മറ്റ് 18 താരങ്ങള്‍ക്ക് മത്സരിക്കാം. സൈക്കിളിങ്ങില്‍ മത്സരിക്കുന്ന 18 പേരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇവര്‍ക്ക് മത്സരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോവിങ്ങില്‍ 25 പേരുള്ള ടീമില്‍ മൂന്നുപേരെ വിലക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends