ദ്യോക്കോവിച്ചിന് റോജേഴ്സ് കപ്പ് കിരീടം
റോജേഴ്സ് കപ്പ് കിരീടം ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. സിംഗിള്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന് താരം കി നിഷികോരിയെ നേരിട്ടുള്ള സെറ്റു (6-3,7-5)കള്‍ക്ക് ദ്യോകോവിച്ച് തോല്‍പ്പിച്ചു. ഇത് നാലാം തവണയാണ് ദ്യോകോവിച്ച് കിരീടമുയര്‍ത്തുന്നത്.
എ.ടി.പി മാസ്റ്റേഴ്സ് 1000 പരമ്പരയിലെ 30-ാം കിരീട നേട്ടമാണിത്. ആസ്ട്രേലിയന്‍ ഓപ്പണ്‍ ആറ് പ്രാവശ്യവും വിംബിള്‍ഡണ്‍ മൂന്നും യു.എസ് ഓപ്പണ്‍ രണ്ടും ഫ്രഞ്ച് ഓപ്പണ്‍ ഒരു തവണയും ദ്യോകോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്. റിയോ ഒളിമ്പിക്സില്‍ ദ്യോകോവിച്ചിന് ആത്മവിശ്വാസത്തോടെ ഇറങ്ങുന്നതിന് റോജേഴസ് കിരീട നേട്ടം സഹായകമാകും.
https://www.facebook.com/Malayalivartha