ഒളിമ്പിക്സ് വില്ലേജില്‍ ലിയാന്‍ഡര്‍ പെയ്സിനു താമസിക്കാന്‍ മുറിയില്ല
ഒളിമ്പിക്സ് വില്ലേജില്‍ ലിയാന്‍ഡര്‍ പെയ്സിനു താമസിക്കാന്‍ മുറിയില്ല. വ്യാഴാഴ്ച വൈകിട്ട് റിയോയിലെത്തിയ പെയ്സിന് ഇതുവരെയായിട്ടും താമസിക്കാന്‍ മുറി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ഏഴുതവണ ഒളിമ്പിക്സ് ജേതാവായിട്ടുള്ള കളിക്കാരനാണ് ലിയാന്‍ഡര്‍ പെയ്സ്.
ന്യുയോര്‍ക്കില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നതു കൊണ്ടാണ് പെയ്സ് ഒളിമ്പിക്സ് വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയത്. പെയ്സിന്റെ അഭാവത്തില്‍ പങ്കാളിയായ രോഹന് ബൊപ്പണ്ണ സെര്‍ബിയന്‍ താരം നെനാദ് സിമോണിക്കിനൊപ്പമാണു ഇതുവരെ പരീശിലനം നടത്തിയിരുന്നത്. ഓഗസ്റ്റ് ഒന്നിനു പെയ്സ് റിയോയില്‍ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ശനിയാഴ്ചയാണ് പെയ്സ് -ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ മത്സരം.
https://www.facebook.com/Malayalivartha