ടെന്നീസില്‍ വീണ്ടും തിരിച്ചടി; സാനിയ സഖ്യവും പുറത്തായി
ഇന്ത്യന്‍ ടെന്നീസിലെ മെഡല്‍ പ്രതീക്ഷയായിരുന്ന സാനിയ-പ്രാര്‍ഥന സഖ്യം പുറത്ത്. ഇതോടെ പുരുഷ, വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ സാനിയ മിര്‍സ പ്രാര്‍ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷൂവായി പെങ്ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്കോര്‍: 6-7,7-5, 5-7.
ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ ചൈനീസ് സഖ്യം നേടി. എന്നാല്‍, രണ്ടാം സെറ്റില്‍ സാനിയ പ്രാര്‍ഥന സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് വ്യക്തമായ ലീഡോടെ 5-7ന് നേടി ഷുവായിപെങ്ഷുവായി സാങ് സഖ്യം രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു.
നേരത്തെ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-രോഹന് ബൊപ്പണ്ണ സഖ്യം പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ടമാര്സിന്-മറ്റകോവ്സ്ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായിരുന്നു. സ്കോര്‍: 4-6, 6-7 ഇനി മികിസ്ഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യത്തില്‍ മാത്രമാണ് ടെന്നീസില്‍ ഇന്ത്യന്‍ പ്രതീക്ഷ.
https://www.facebook.com/Malayalivartha