ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയായി വനിതാ അമ്പെയ്ത്ത് ടീം

ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയായി അമ്പെയ്ത്തില്‍ റീക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറിലെത്തി. ഷൂട്ടിംഗിലെയും ടെന്നീസിലെയും നിരാശയില്‍ നിന്ന് ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയാണ് വനിതാ അമ്പെയ്ത്ത് ടീം.
പ്രീക്വാര്‍ട്ടറില്‍ ലക്ഷ്മി റാണി മാജി, ബൊംബെയ്‌ല ദേവി ലൈയ്ഷ്‌റാം, ദീപികാ കുമാരി എന്നിവരടങ്ങിയ സംഘം മൂന്നിനെതിരെ അഞ്ചു സെറ്റുകളിലാണ് കൊളംബിയയെ തകര്‍ത്തത്. ഉദ്വേഗജനകമായ പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ ജയം.
ആദ്യ സെറ്റ് 5251ന് ഇന്ത്യ നേടിയപ്പോള്‍ 50 -49ന് കൊളംബിയ രണ്ടാം സെറ്റ് കരസ്ഥമാക്കി. ഇരുടീമും ഒരേ പോയന്റ് നേടിയതോടെ മൂന്നാം സെറ്റ് ടൈ ആയി. നിര്‍ണായക നാലാം സെറ്റ് ഇന്ത്യ 52-44ന് കരസ്ഥമാക്കി. ക്വാര്‍ട്ടറില്‍ റഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.
https://www.facebook.com/Malayalivartha























