നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് ഒളിംപിക്സിലെ പത്തൊന്‍പതാം സ്വര്‍ണനേട്ടം
നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് റിയോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണം. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. നീന്തല്‍ക്കുളത്തില്‍ രണ്ടാംദിനം മൂന്ന് റെക്കോര്‍ഡുകള്‍ പിറന്നു. ഫ്രാന്‍സ് വെള്ളിയും ഓസ്ട്രേലിയ വെങ്കലവും നേടി.
3:09.92 മിനിറ്റിലാണ് യു.എസ് ടീം സ്വര്‍ണത്തിലേക്ക് നീന്തിയെത്തിയത്. ഫെല്പ്സിനുപുറമെ, കാലിബ് ഡ്രെസ്സല്‍, റയാന്, നഥാന്‍ അഡ്രിയാന്‍ എന്നിവരാണ് യു.എസ് ടീമിലെ മറ്റംഗങ്ങള്‍. റിയോയില്‍ ഫെല്‍പ്സിന്റെ ആദ്യ സ്വര്‍ണമാണിത്.
ഇതോടെ ഫെല്‍പ്സിന്റെ ആകെ ഒളിംപിക് മെഡല്‍ സമ്പാദ്യം 23 ആയി. 19 സ്വര്‍ണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടന്‍ ഒളിംപിക്സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.
https://www.facebook.com/Malayalivartha