ഒ.പി. ജയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു
റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി അത്ലറ്റ് ഒ.പി. ജയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രക്ത സാംപിള്‍ പരിശോധനയിലാണ് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. ബംഗളൂരുവിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണിപ്പോള്‍ ജയ്ഷ. റിയോയില്‍ ജയ്ഷയുടെ സഹവാസി ആയിരുന്ന സുധാ സിംഗിന് നേരത്തെ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു.
ബ്രസീലില്‍ നിന്ന് ശരീരവേദനയുമായി എത്തിയ സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുധയോടപ്പം റിയോയില്‍ മുറി പങ്കിട്ട ജെയ്ഷ, കവിതാ റൗത്ത് എന്നിവരിലും പരിശോധന നടത്തിയതിലാണ് ഇപ്പോള്‍ ജയ്ഷയിലും എച്ച് 1 എന്‍ 1 കണ്ടെത്തിയത്.
റിയോയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ടീം അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജയ്ഷ രംഗത്തെത്തിയിരുന്നു. മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം എത്തിക്കാന്‍ ടീം അധികൃതര്‍ തയ്യാറായില്ലെന്നാണ് ജയ്ഷ വെളിപ്പെടുത്തിയിരുന്നത്.
മത്സരം പൂര്‍ത്തിയാക്കിയ ഉടനെ തളര്‍ന്ന് വീണ ജയ്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജയ്ഷയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha