കബഡിയില്‍ ഇന്ത്യ തന്നെ ലോകരാജാകന്മാര്; നീലപ്പടയ്ക്ക് മുന്നില്‍ മൂന്നാം തവണയും മുട്ടുമടക്കി ഇറാന്
കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. എട്ടാം തവണയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ ഇറാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ പുറകിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ തിരിച്ചു വരികയായിരുന്നു.
ആദ്യ പകുതിയില്‍ ഇന്ത്യക്കുമേല്‍ 13നെതിരെ 18 പോയന്റോടെ ഇറാന് വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. 12 പോയന്റുകള്‍ നേടിയ അജയ് താക്കൂറാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. താക്കൂറിനൊപ്പം മികച്ച റേയ്ഡുമായി നിധിന് തോമറും കളംനിറഞ്ഞപ്പോള്‍ പോയന്റുകള്‍ ഇന്ത്യന്‍ അകൗണ്ടിലേക്ക് കുതിച്ചെത്തി.
കഴിഞ്ഞ മൂന്നു തവണയും ഇറാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. സെമിയില്‍ ശക്തരായ തായ്ലാന്ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
https://www.facebook.com/Malayalivartha