അരുണാചല്‍ പ്രശ്‌നം : ചൈന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം മാനേജര്‍ക്ക് വീസ നിഷേധിച്ചു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം മാനേജര്‍ക്ക് ചൈന വീസ നിഷേധിച്ചു. അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ബമാങ് താഗോയ്ക്കാണ് വീസ നിഷേധിച്ചത്. ഫുഴുഒയില്‍ നടക്കുന്ന തായ്‌ഹോട്ട് ചൈന ഓപ്പണ്‍ ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധികീരിച്ചാണ് താഗോ ചൈനയിലേക്ക് പോകേണ്ടിയിരുന്നത്.
അരുണാചല്‍ പ്രദേശ് സ്വദേശിയായതിനാലാണ് താഗോയ്ക്ക് വീസ നിഷേധിച്ചതെന്നാണ് സൂചന. വീസ നിഷേധിച്ച കാര്യം ഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചിട്ടുണ്ട്. വീസയ്ക്കുവേണ്ടി ആഴ്ചകള്‍ക്കു മുന്‍പേ ഇന്ത്യന്‍ ബാഡ്മിന്റണ്‍ പ്രതിനിധികള്‍ ചൈനീസ് എംബസിക്ക് അപേക്ഷ നല്‍കിയിരുന്നു.
മാനേജര്‍ ഒഴികെ 13 പേര്‍ക്കും വീസ അനുവദിക്കുകയും അവര്‍ ഈ മാസം 12നു തന്നെ ഫുഴുഒവിലേക്ക് പുറപ്പെടുകയും ചെയ്തിരുന്നു. മുന്‍പും അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്ക് ചൈന വീസ നിഷേധിച്ചിട്ടുണ്ട്. അരുണാചല്‍ ചൈനയുടെ ഭാഗമാണെന്നും സ്വന്തം പൗരന്മാര്‍ക്ക് വീസയുടെ ആവശ്യമില്ലെന്നുമാണ് ചൈനയുടെ വാദം.
https://www.facebook.com/Malayalivartha























