ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധു സെമിയില്‍

ബാഡ്മിന്റന്‍ താരം പി.വി. സിന്ധു ചൈന ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. ചൈനീസ് താരം ഹി ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. 22-20, 21-10 എന്ന സ്‌കോറിനാണ് ഏഴാം സീഡായ സിന്ധു സീഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത ബിങ്ജിയാവോയെ വീഴ്ത്തിയത്.
റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിനു ശേഷം സിന്ധുവിന്റെ മൂന്നാമത്തെ ടൂര്‍ണമെന്റാണിത്. ഡെന്‍മാര്‍ക്ക് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും സിന്ധു രണ്ടാം റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.
https://www.facebook.com/Malayalivartha























