ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍

ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ 11-21, 23-21, 21-19നു തോല്‍പ്പിച്ചാണ് സിന്ധു ചരിത്രനേട്ടം കൊയ്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയുടെ സുന്‍ യുവാണ് സിന്ധുവിന്റെ എതിരാളി. ചൈനീസ് മേധാവിത്വം പുലര്‍ത്തുന്ന ഈ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്. 2014ല്‍ സൈന നെഹ്‌വാള്‍ ആയിരുന്നു ടൂര്‍ണമെന്റ് ജേതാവ്.
2015ല്‍ ലി സൂറിയോട് തോറ്റ് സൈന റണ്ണറപ്പായി. റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടി സിന്ധു നേരത്തേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മികച്ച മത്സരമാണ് സിന്ധു സെമിയില്‍ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha























