റിയ - ലിയാണ്ടര്‍പേസ് ബന്ധം ഭാര്യാഭര്‍തൃ തുല്യമെന്ന് കോടതി

ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസും മോഡല്‍ റിയാ പിള്ളയും തമ്മിലുള്ള ബന്ധം ഭാര്യാ ഭര്‍തൃ ബന്ധമാണെന്നും ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാമെന്നും മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്. ലിയാണ്ടര്‍ പേസുമായുള്ള റിയയുടെ ബന്ധം ഭാര്യാ ഭര്‍തൃബന്ധമായി കണക്കാക്കാനാകില്ലെന്ന കീഴ്‌ക്കോടതിയുടെ ഉത്തരവിന്മേല്‍ റിയ നല്‍കിയ പുന:പരിശോധന ഹര്‍ജിയിലായിരുന്നു ഹൈക്കോടിതിയുടെ ഉത്തരവ്.
എന്നാല്‍ കുടുംബകോടതിയില്‍ നടക്കുന്ന കേസ് നടപടികള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള റിയയുടെ ആവശ്യംകോടതി തള്ളി.
പത്ത് വയസുള്ള മകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള കേസാണ് ഇപ്പോള്‍ കുടുംബകോടതിയില്‍ കേസ് നടക്കുന്നത്. മകളുടെ സംരക്ഷണച്ചുമതല തനിക്ക് വേണമെന്നാണ് റിയയും ലിയാണ്ടറും വാദിക്കുന്നത്. ഇക്കാര്യത്തില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ബോളിവുഡ് നടന്‍ സഞ്ജയ് ദത്തില്‍ നിന്ന് വിവാഹമോചിതയായ ശേഷമാണ് റിയ ലിയാണ്ടര്‍ പേസിനൊപ്പം ജീവിതം ആരംഭിച്ചത്. റിയയെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നും അതിനാല്‍ റിയയ്ക്ക് ജീവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നുമായിരുന്നു ലിയാണ്ടര്‍ നേരത്തെ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇരുവരും വിവാഹിതര്‍ അല്ലെങ്കിലും ഭാര്യ ഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ചാണ് ജീവിക്കുന്നതെന്നുമായിരുന്നു ഇക്കാര്യത്തില് കോടതിയുടെ ഉത്തരവ്.
https://www.facebook.com/Malayalivartha























