ഡേവിസ് കപ്പ് ടെന്നീസ് കിരീടം അര്‍ജന്റീനയ്ക്ക്

ഡേവിസ് കപ്പ് ടെന്നീസ് കിരീടം അര്‍ജന്റീനയ്ക്ക്. ഫൈനലില്‍ ക്രൊയേഷ്യയെ 3-2ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം നേടിയത്. 116 വര്‍ഷത്തെ പാരമ്പര്യമുള്ള ഡേവിസ് കപ്പ് ടെന്നീസില്‍ ഇതാദ്യമായാണ് അര്‍ജന്റീന ചാമ്പ്യന്മാരാകുന്നത്. 1981, 2006, 2008, 2011 വര്‍ഷങ്ങളില്‍ ഫൈനല്‍ എത്തിയിരുന്നെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിരുന്നില്ല.
ഫൈനലില്‍ ആദ്യ സിംഗിള്‍സില്‍ മാര്‍ട്ടിന്‍ സിലിക്കിന്റെ ജയത്തോടെ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. അതിനുശേഷം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയിലൂടെ അര്‍ജന്റീന സമനില പിടിച്ചു. എന്നാല്‍ സിലിക് -ഇവാന്‍ സഖ്യം ഡെല്‍ പൊട്രോ-ലിയണാര്‍ഡോ മെയര്‍ കൂട്ടുക്കെട്ടിനെ തോല്‍പിച്ചതോടെ ക്രൊയേഷ്യ 2-1ന്റെ ലീഡെടുത്തു.
എന്നാല്‍ അവസാന മത്സരങ്ങളില്‍ അര്‍ജന്റീനയുടെ ഡെല്‍ പൊട്രോയും ഫെഡേറിക്കോ ഡെല്‍ബോണിസും വിജയത്തിലെത്തിയതോടെ അര്‍ജന്റീന കിരീടം ഉയര്‍ത്തി. ഡെല്‍ പൊട്രോ 6-7 (4-7), 2-6 7,-5 6-4, 6-3 എന്ന സ്‌കോറിനു സിലിക്കിനേയും ഡെല്‍ബോണിസ് 6-3 6-4 6-2 എന്ന സ്‌കോറിന് ഇവോ കാര്‍ലോവികിനേയും തോല്‍പിച്ചു.
അര്‍ജന്റീനയെ പ്രോത്സാഹിപ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അടക്കമുള്ള പ്രമുഖര്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha























