സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കമായി; ആദ്യ സ്വര്‍ണം എറണാകുളത്തിന്

സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജാണ് എറണാകുളത്തിനായി ആദ്യ സ്വര്‍ണം നേടിയത്. പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മാര്‍ ബേസിലിലെ തന്നെ ആദര്‍ശ് ബേബിയും എറണാകുളത്തിനായി സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് സ്വര്‍ണം സ്വന്തമാക്കി. കല്ലടി എച്ച്എസ്എസിലെ സി.ബബിതയാണ് പാലക്കാടിനുവേണ്ടി സ്വര്‍ണം ഓടിയെടുത്തത്. എറണാകുളത്തിന്റെ അനുമോള്‍ തമ്പി വെള്ളി നേടി.
ആദ്യദിനം 18 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. സീനിയര്‍ വിഭാഗത്തില്‍ ഡിസ്‌കസ് ത്രോ, ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട് പുട്ട് , ജാവ്‌ലിന്‍ ത്രോ എന്നിവയിലും രാവിലെ ഫൈനല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ മല്‍സരമാണ് ആദ്യദിവസത്തെ ഗ്ലാമര്‍ ഇനം. ഉദ്ഘാടന ചടങ്ങ് മൂന്നരയ്ക്ക് തുടങ്ങും.
ജില്ലകളില്‍ നിലവിലെ ജേതാക്കളായ എറണാകുളത്തിന്റെ ആധിപത്യത്തിന് തടയിടാന്‍ ഉറച്ചാണ് പാലക്കാട് ഇത്തവണ എത്തുന്നത്. കഴിഞ്ഞ തവണ 241 പോയിന്റുകളോടെയാണ് എറണാകുളം കിരീടമുയര്‍ത്തിയത്. പാലക്കാട് (225) രണ്ടാമതും കോഴിക്കോട് (130) മൂന്നാമതുമെത്തി.
https://www.facebook.com/Malayalivartha























