ഓസ്ട്രേലിയന്‍ ഓപ്പണിലെ ക്ലാസിക് ഫൈനല്‍ ഇന്ന്
ഇന്ന് ടെന്നീസിന് പുതുചരിത്രം കുറിക്കപ്പെടും. ടെന്നീസ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും ഇന്ന് ഏറ്റുമുട്ടും. റോജര്‍ ഫെഡറര്‍ ജയിച്ചാല്‍ കരിയറിലെ പതിനെട്ടാമത്തെ ഗ്രാന്റ് സ്ലാം കിരീടമാകും അത്. മറുവശത്ത് പതിനഞ്ചാം ഗ്രാന്റ് സ്ലാം കിരീടമാണ് റാഫേല്‍ നാദാല്‍ ലക്ഷ്യം വെക്കുന്നത്.
നദാല്‍ ഫെഡറര്‍ വൈരം എന്ന പദം പോലും ടെന്നീസ് ലോകത്തുണ്ടായി. 2008 വിംബിള്‍!ഡണ്‍ ഫൈനല്‍ ആരുമറക്കും. കാലത്തെ അതിജീവിക്കുന്നു നാലുമണിക്കൂര്‍ നാല്‍പ്പത്തി എട്ട് മിനുട്ടു നീണ്ട ആ മത്സരം ടെന്നീസില്‍ കോര്‍ട്ടിലെ കലാകാരനാണ് ഫെഡറര്‍. പതിനെട്ട് ഗ്രാന്റ് സ്ലാം എന്ന ഐതിഹാസിക നേട്ടമുണ്ട് കരിയറില്‍.
മറുവശത്ത് കരുത്തിന്റെയും വേഗതയുടെയും ഉയിര്ത്തെളുന്നേല്പ്പിന്റെയും പ്രതീകമാണ് നദാല്‍. ഇരുവരും ഏറ്റുമുട്ടിയ കണക്കുകളില്‍ നദാലാണ് മുന്നില്‍. പതിനൊന്ന് തവണ ഗ്രാന്റ് സ്ലാം വേദികളില്‍ ഏറ്റുമുട്ടി. അതില്‍ എട്ടു ഫൈനലുകള്‍. ആറിലും ജയം നാദലിനൊപ്പം നിന്നു. ഇരുവര്‍ക്കുമിത് തിരിച്ചുവരവാണ്. ആരു ജയിച്ചാലും അത് ചരിത്രമാകും പ്രചോദനവും.
https://www.facebook.com/Malayalivartha