Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ചൈനയെ മലര്‍ത്തിയടിച്ച് ഇന്ത്യ

10 JULY 2017 09:23 AM IST
മലയാളി വാര്‍ത്ത

കരുത്തരായ ചൈനയെ മലര്‍ത്തിയടിച്ച് ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു കന്നിക്കിരീടം. സ്വന്തം മണ്ണിലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 12 സ്വര്‍ണമുള്‍പ്പെടെയാണ് ഇന്ത്യയുടെ പടയോട്ടം. 12 സ്വര്‍ണം, അഞ്ച് വെള്ളി, 12 വെങ്കലം എന്നിവയുള്‍പ്പെടെ 29 മെഡലുകളുമായാണ് ഇന്ത്യയുടെ കിരീടധാരണം. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ആറു തവണ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എട്ട് സ്വര്‍ണവും ഏഴു വെള്ളിയും നാലു വെങ്കലവുമുള്‍പ്പെടെ 19 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ 17 തവണയും ചൈനയായിരുന്നു ഏഷ്യന്‍ മീറ്റിലെ ജേതാക്കള്‍. ആദ്യ നാലു മീറ്റുകളില്‍ ജപ്പാനും ഒന്നാമതെത്തിയിട്ടുണ്ട്. ഏഴു സ്വര്‍ണമുള്‍പ്പെടെ 20 മെഡലുകളുമായി ട്രാക്കിലിറങ്ങിയ ഇന്ത്യ, അവസാന ദിനത്തില്‍ അഞ്ചു സ്വര്‍ണമുള്‍പ്പെടെ ഒന്‍പതു മെഡലുകള്‍ കൂടി നേടിയാണ് ചരിത്രവിജയം സ്വന്തമാക്കിയത്. ജി.ലക്ഷ്മണന്‍, സ്വപ്ന ബര്‍മന്‍, നീരജ് ചോപ്ര, 4ഃ400 മീറ്റര്‍ റിലേയില്‍ പുരുഷ, വനിതാ ടീമുകള്‍ എന്നിവരാണ് അവസാന ദിനത്തില്‍ സ്വര്‍ണം നേടിയത്. 5,000 മീറ്ററില്‍ സ്വര്‍ണം നേടിയ ജി.ലക്ഷ്മണന്‍, 10,000 മീറ്ററിലും സുവര്‍ണനേട്ടം ആവര്‍ത്തിച്ച് മീറ്റില്‍ ഡബിള്‍ തികച്ചു. ഈ വിഭാഗത്തില്‍ വയനാട്ടുകാരന്‍ ടി. ഗോപിയ്ക്കാണ് വെള്ളി. 4ഃ400 മീറ്റര്‍ റിലേയില്‍ പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണം നേടി.



മുഹമ്മദ് അനസ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ് എന്നിവരാണ് പുരുഷവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇന്ത്യ മെഡല്‍ ഉറപ്പിച്ചിരുന്ന ജാവലിന്‍ ത്രോയില്‍ പ്രതീക്ഷകള്‍ ശരിവച്ച് നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞിട്ടു. 85.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ തന്നെ ദവീന്ദര്‍ സിങ് വെങ്കലം നേടി.



ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മന്‍ സ്വര്‍ണവും പൂര്‍ണിമ ഹെമ്പ്രാം വെങ്കലവും കരസ്ഥമാക്കി. പുരുഷവിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും വെങ്കലം നേടി. അതിനിടെ, 800 മീറ്ററില്‍ സ്വര്‍ണം നേടിയ അര്‍ച്ചന അധവിനെ അയോഗ്യയാക്കിയാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഫിനിഷ് ചെയ്യുന്നതിനിടെ ശ്രീലങ്കന്‍ താരത്തെ തടസ്സപ്പെടുത്തിയതിനാണ് അര്‍ച്ചനയെ അയോഗ്യയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (4 minutes ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (10 minutes ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (1 hour ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (1 hour ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (1 hour ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (7 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (7 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (7 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (7 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (7 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (7 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (8 hours ago)

Malayali Vartha Recommends