ഇവർ ധ്യാൻ ചന്ദിന്റെ പിന്മുറക്കാർ ;ഹോക്കിയിൽ ബെൽജിയത്തിന്റെ ആൺകുട്ടികളെ തകർത്ത് ഇന്ത്യൻ പെൺപട

ബെൽജിയത്തിന്റെ ജൂനിയർ ആൺകുട്ടികളുടെ ടീമിനെ തോൽപ്പിച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ടീം. യൂറോപ്യൻ പര്യടനത്തിന്റെ അവസാന മത്സരത്തിൽ 4-3നാണ് വനിതാ ടീം ജയിച്ചത്.
ഒരുഘട്ടത്തിൽ ഏകപക്ഷീയമായ നാല് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ മൂന്നു ഗോൾ വഴങ്ങിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ റാണിയും(13,33) ഗുര്‍മീത് കൗറും(7,11) രണ്ട് ഗോൾ വീതം നേടി. രണ്ടാം പകുതിയിൽ നെവെൻ(38), വില്യം വാൻ ഡെസെൽ(42), മതിയാസ് റെലിക്്(48) എന്നിവർ നേടിയ ഗോളുകളാണ് ബെൽജിയത്തെ വൻ നാണക്കെടിൽ നിന്ന് രക്ഷിച്ചത്. നേരത്തെ നടന്ന മത്സരത്തിൽ ഇന്ത്യ ബെൽജിയം ടീമിനെ സമനിലയിൽ തളച്ചിരുന്നു.
https://www.facebook.com/Malayalivartha