Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആരാധകരെ നിരാശരാക്കി ഐഎസ്എല്‍... ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍

17 NOVEMBER 2017 11:41 PM IST
മലയാളി വാര്‍ത്ത

ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ (എടി) കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരം സമനിലയിലായി എന്നതിനേക്കാള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനമാണ് കാണികളെ നിരാശരാക്കിയത്. ഉജ്വലം എന്നു വിശേഷിപ്പിക്കാവുന്ന ഒരു മല്‍സരക്കാഴ്ച പോലും അവശേഷിപ്പിക്കാതെയാണ് മത്സരത്തിന് അവസാന വിസിലുയര്‍ന്നത്.

ആദ്യ പകുതിയില്‍ ഗോളിനു മുന്നില്‍ പോള്‍ റെച്ചൂബ്കയെന്ന ഇംഗ്ലിഷ് താരവും രണ്ടാം പകുതിയില്‍ പോസ്റ്റും ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകരാകുന്നതും മല്‍സരത്തില്‍ കണ്ടു. ബ്ലാസ്‌റ്റേഴ്‌സിന്റെ തരക്കേടില്ലാത്ത രണ്ടു ഗോള്‍ശ്രമങ്ങള്‍ക്കു മുന്നില്‍ കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ ദേബ്ജിത് മജുംദാര്‍ വില്ലനായപ്പോള്‍, കൊല്‍ക്കത്ത മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മകളാണ് അവര്‍ക്കു തിരിച്ചടിയായത്.

പന്തടക്കത്തിലും പാസിങ്ങിലും കൊല്‍ക്കത്ത താരങ്ങള്‍ മേധാവിത്തം പുലര്‍ത്തിയപ്പോള്‍ ആദ്യപകുതിയെ അപേക്ഷിച്ച് തരക്കേടില്ലാത്ത പ്രകടനം നടത്തിയെന്ന ആശ്വാസത്തോടെയാകും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ രണ്ടാം പകുതിയില്‍ കളി കണ്ടത്.
ഔദ്യോഗിക കണക്കനുസരിച്ച് 37,462 പേരാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് കളി കണ്ടത്. കൊച്ചിക്കു പേരുദോഷമുണ്ടാക്കിയ ഫിഫ ലോകകപ്പിലെ 'മോശം പ്രകടന'ത്തിനുശേഷമാണ് ഐഎസ്എല്‍ വന്നതോടെ സ്‌റ്റേഡിയത്തിലേക്ക് കാണികള്‍ ഇരച്ചെത്തിയത്. മത്സരം സമനിലയായതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ഇനി 24ന് കൊച്ചിയില്‍ സാക്ഷാല്‍ സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പുര്‍ എഫ്‌സിക്കെതിരായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

മുന്നേറ്റനിരയില്‍ പന്തുകിട്ടാതെ വലഞ്ഞ ദിമിറ്റര്‍ ബെര്‍ബറ്റോവ് പിന്നീട് മധ്യനിരയിലേക്കിറങ്ങി കളിച്ച കാഴ്ച മതി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ അളക്കാന്‍. മധ്യനിരയില്‍ കറേജ് പെകൂസന്‍, മിലന്‍ സിങ് എന്നിവരും പ്രതിരോധനിരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പോസ്റ്റിനു മുന്നില്‍ ഇംഗ്ലിഷ് താരം ബോള്‍ റെച്ചൂബ്കയുടെ പ്രകടനവും ശ്രദ്ധേയമായി. കൊല്‍ക്കത്ത താരം ഹിതേഷ് ശര്‍മയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് വീണുകിടന്ന് തടുത്തിട്ട റെച്ചൂബ്ക തന്നെയായിരുന്നു ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ താരം.

കൊല്‍ക്കത്തയാകട്ടെ പന്തടക്കത്തിലെ മേധാവിത്തം ഫിനിഷിങ്ങിലേക്ക് കൊണ്ടുവരാനാകാതെ വിയര്‍ക്കുന്ന കാഴ്ചയും ആദ്യപകുതിയില്‍ കണ്ടു. മികച്ച ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയിലൊന്നുപോലും കൊല്‍ക്കത്തയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയുടെ പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിനെ ഗോളില്‍നിന്ന് രക്ഷിച്ചു. സെന്‍ട്രല്‍ ഡിഫന്‍സില്‍ സെര്‍ബിയന്‍ താരം നെമാഞ്ച പെസിച്ചിന്റെ പ്രകടനവും ശ്രദ്ധേയമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (28 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (32 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (40 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (52 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends