വാലന്റൈൻ ദിനത്തിൽ കാമുകിയെ കൊലപ്പെടുത്തിയ പാരാഅത്ലറ്റ് ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് വീണ്ടും വർധിപ്പിച്ചു

വാലന്റൈൻ ദിനത്തിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പാരാഅത്ലറ്റ് ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് വീണ്ടും വർധിപ്പിച്ചു. മുന്പ് വിധിച്ച ആറു വർഷത്തെ തടവുശിക്ഷ 13 വർഷവും അഞ്ചു മാസവുമായാണ് ദക്ഷിണാഫ്രിക്കൻ കോടതി കൂട്ടിയത്.
കൊലപാതകക്കേസിൽ 15 വർഷം തടവ് ശിക്ഷ വിധിക്കാറുണ്ടെങ്കിലും അംഗപരിമിതിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ച് 6 വർഷത്തെ ശിക്ഷയാണ് പിസ്റ്റോറിയസിനു കോടതി വിധിച്ചത്. എന്നാൽ പിസ്റ്റോറിയസിനോടുള്ള കോടതിയുടെ മൃദുസമീപനം ഞെട്ടിക്കുന്നതാണെന്ന് കാട്ടി സർക്കാർ കോടതിയിൽ വീണ്ടും ഹർജി നൽകുകയായിരുന്നു. ഇതേതുടർന്നാണ് അപ്പീൽ പരിഗണിച്ച കോടതി ശിക്ഷ ഉയർത്തിയത്. വിധികേൾക്കാൻ പിസ്റ്റോറിയസ് കോടതിയിലെത്തിയില്ല.
https://www.facebook.com/Malayalivartha
























