ഓസ്‌ട്രേലിയൻ ഓപ്പൺ: പരിക്കേറ്റ് മത്സരം പൂർത്തിയാക്കാനാവാതെ നദാൽ; മാരിൻ സിലിച്ച് സെമിയിൽ

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ഒന്നാം നമ്പർ താരം റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടറിൽ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചുമായുള്ള പോരാട്ടത്തിനിടെ നദാല്‍ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ 2 ഗെയിമുകള്‍ക്ക് പിന്നിട്ട് നില്‍ക്കുമ്പോളാണ് പരിക്ക് വില്ലനായി എത്തുന്നത്. നദാല്‍ പുറത്തായതോടെ മാരിൻ സിലിച്ച് സെമിയിലെത്തി. സ്കോര്‍: 3-6, 6-3, 6-7(5), 6-2 2-0.
കഴിഞ്ഞ തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റോജര്‍ ഫെഡററിനോട് തോറ്റ് നദാൽ കിരീടം കൈവിട്ടിരുന്നു.നദാലിന്റെ പിന്മാറ്റത്തോടെ ഫെഡറര്‍ - നദാല്‍ സ്വപ്നഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് ആരാധകർ നിരാശയിലായി. മുന്‍ ലോക ഒന്നാം നമ്പറും ആറു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ നൊവാക് ദ്യോക്യോവിച്ച് പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
വനിതാ വിഭാഗത്തിൽ നാലാം സീഡ് എലീന സ്വിറ്റോലിനയ്ക്കെതിരെ അനായാസ ജയം നേടി ബെല്‍ജിയത്തിന്റെ എലിസേ മെര്‍ട്ടെന്‍സ് സെമിയിൽ കടന്നു. സ്കോര്‍: 6-4, 6-0.
https://www.facebook.com/Malayalivartha
























