Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയ്ക്ക് തിരിച്ചടി ; അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യ സമനില വഴങ്ങി

04 MARCH 2018 07:15 PM IST
മലയാളി വാര്‍ത്ത

അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി തുടരുന്നു. ആദ്യ മത്സരത്തില്‍ ഒളിമ്ബിക് ചാമ്ബ്യന്മാരായ അര്‍ജന്റീനയോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങി.നിരവധി അവസരങ്ങള്‍ തുലച്ച ഇന്ത്യയെ 1-1 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് തളച്ചത്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.

പതിനാലാം മിനിറ്റില്‍ യുതാരം ശൈലാനന്ദ് ലാര്‍ക്കയിലൂഴെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ലാര്‍ക്കയുടെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു അത്. കളിയുടെ ഗതിക്ക് എതിരെ വീണ ഗോളായിരുന്നു ഇത്. തല്‍വീന്ദര്‍ സിങ്ങിന്റെ ഒരു ഷോട്ട് ഇംഗ്ലീഷ് ഗോളി ഹാരി ഗിബ്സണ്‍ രക്ഷപ്പെടുത്തി. റീബൗണ്ട് കിട്ടിയത് തക്കം പാര്‍ത്തുനിന്ന ശൈലാനന്ദിന്. യുവതാരത്തിന് പിഴച്ചില്ല.

ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷം നേടിയ ഈ ലീഡ് 53 മിനിറ്റ് കാത്തുപോരാന്‍ ഇന്ത്യയ്ക്കായി. എന്നാല്‍, 53-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്ട്രോക്ക് വലയിലാക്കി മാര്‍ക്ക് ഗ്ലേഗ്ഹോം ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

അനുഭവസമ്ബത്ത് കുറഞ്ഞ ഇന്ത്യയുടെ യുവനിര നിരവധി അവസരങ്ങളാണ് നഷ്ടമാക്കിയത്. ഗോളെന്ന് ഉറച്ച അനേകം അവസരങ്ങള്‍ക്ക് പുറമെ ഒന്‍പത് പെനാല്‍റ്റി കോര്‍ണറുകളും അവര്‍ പാഴാക്കി. രണ്ടാം ക്വാര്‍ട്ടറില്‍ തുടരെ തുടരെയാണ് അവര്‍ക്ക് എട്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചത്. ഒന്നും ലക്ഷ്യത്തിലെത്തിക്കാനായതുമില്ല.ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഈ സമനിലയോടെ നാലാം സ്ഥാനത്തായിരിക്കുകയാണ് കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ.ചൊവ്വാഴ്ച ലോക ഒന്നാം നമ്ബറായ ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (9 minutes ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (13 minutes ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (18 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (1 hour ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (2 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (2 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (2 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (2 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (3 hours ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (3 hours ago)

Malayali Vartha Recommends