Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ടെന്നീസ് താരം സാനിയയുടെ പരസ്യത്തിനെതിരെ സി.എസ്.ഇ. രംഗത്ത്

07 MARCH 2018 02:33 PM IST
മലയാളി വാര്‍ത്ത

ഓള്‍ ഇന്ത്യ പൗള്‍ട്രി ഡെവലപ്‌മെന്റ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തില്‍ സാനിയ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് സി.എസ്.ഇ. രംഗത്തെത്തിയത്. പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് സി.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഭൂഷണ്‍ സാനിയയ്ക്ക് കത്തയച്ചു. പൗള്‍ട്രി ഫാമുകളിലെ കോഴികളില്‍ കൂടിയ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്നുണ്ടെന്നും അവയുടെ മാംസം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കത്തില്‍ പറയുന്നു.

ഫെബ്രുവരി 27ലെ ചില പത്രങ്ങളിലാണ് പരസ്യം വന്നത്. ചിക്കന്‍ കഴിക്കൂ, അത് ആരോഗ്യകരവും ഗുണപ്രദവുമാണെന്ന പരസ്യവാചകത്തിനൊപ്പം ടെന്നീസ് താരമായി തന്നെയാണ് സാനിയയെത്തിയത്. പരസ്യത്തിലെ അവകാശവാദം തികച്ചും തെറ്റും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സി.എസ്.ഇ. വ്യക്തമാക്കി. കോഴിവളര്‍ത്തുകേന്ദ്രങ്ങളില്‍ വ്യാപകമായി ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം നടക്കുന്നതായി 2017ല്‍ സി.എസ്.ഇ. നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു.

രോഗനിയന്ത്രണത്തിനെന്ന മറവില്‍ കോഴികള്‍ പെട്ടെന്ന് വളരാനും തൂക്കം കൂടാനുമാണ് ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്നത്. വിഷയത്തില്‍ സി.എസ്.ഇ. വര്‍ഷങ്ങളായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആന്‍ഡ് ടോക്‌സിന്‍ വിഭാഗത്തിലെ പ്രോഗ്രാം മാനേജര്‍ അമിത് ഖുരാന അറിയിച്ചു.

വലിയ തോതില്‍ ആരാധകരും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുള്ള സാനിയ മിര്‍സ ഇത്തരമൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് സി.എസ്.ഇ. ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആന്റിബയോട്ടിക്ക് പ്രതിരോധ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊളിസ്റ്റിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്ന കോഴികളുടെ ഇറച്ചി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മരുന്നുകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി കൂടാനും ഇത് കാരണമാകും. പൗള്‍ട്രി ഫാമുടമകള്‍ക്ക് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇത്തരം പരസ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സി.എസ്.ഇ. കത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (46 minutes ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (59 minutes ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (1 hour ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (1 hour ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (1 hour ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (1 hour ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (2 hours ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (2 hours ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (2 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (2 hours ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (2 hours ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (2 hours ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (3 hours ago)

Malayali Vartha Recommends