കോമൺവെൽത്തിൽ ഇന്ത്യ സ്വർണ്ണ വേട്ട തുടരുന്നു; ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു. വനിതകൾക്ക് പിന്നാലെ പുരുഷന്മാരുടെ ടേബിള്‍ ടെന്നീസിലും ഇന്ത്യ സ്വർണ്ണം നേടി. ഫൈനലിൽ നൈജീരിയയെ 3 -0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണ്ണം കരസ്ഥമാക്കിയത്. ഇന്ത്യയുടെ ഒമ്പതാം സ്വർണമാണിത്.
ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച് ഇന്ത്യയ്ക്കായി ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും 2-0ന്റെ ലീഡ് നേടിക്കൊടുത്തിരുന്നു. ഡബിള്‍സില്‍ സത്യന്‍/ഹര്‍മീത് ദേശായി സഖ്യം കൂടി വിജയം നേടിയതോടെ ഇന്ത്യ ഒന്നാമാതാവുകയായിരുന്നു. നേരത്തെ സെമിയിൽ സിംഗപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
https://www.facebook.com/Malayalivartha
























