ഇടിക്കൂട്ടിൽ ഇന്ത്യൻ മേധാവിത്വം തുടരുന്നു; ഹുസ്സമുദ്ദിന്‍ മുഹമ്മദും സെമിയിൽ

കോമൺവെൽത്ത് ഗെയിംസിലെ 56 കിലോ വിഭാഗം ബോക്സിംഗില്‍ ഹുസ്സമുദ്ദിന്‍ മുഹമ്മദ് സെമിയിൽ. സാംബിയയുടെ എവേരിസ്റ്റോ മുലംഗയെ 4-1 എന്ന സ്കോറിന് തകര്‍ത്താണ് ഹുസ്സമുദ്ദിന്റെ സെമി പ്രവേശം. ഇന്ന് സെമിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഹുസ്സമുദ്ദിന്‍ മുഹമ്മദ്.
ബോക്സിംഗിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുണ്ട്. നേരത്തെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിൽ ഹീന സിദ്ധു സ്വർണ്ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ സിദ്ധുവിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്.ഇതോടെ ഇന്ത്യയുടെ സ്വർണ്ണ മെഡൽ നേട്ടം പതിനൊന്നായി.
https://www.facebook.com/Malayalivartha























