Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മറ്റൊരു ചക്കിട്ടപാറക്കാരന്‍ കൂടി ഒളിംപിക്‌സിലേക്ക്, നോഹയെ ചക്കിട്ടപാറ പൗരാവലി ആദരിച്ചു

26 OCTOBER 2019 05:14 PM IST
മലയാളി വാര്‍ത്ത

മറ്റൊരു ചക്കിട്ടപാറക്കാരന്‍ കൂടി ജിന്‍സണ്‍ ജോണ്‍സനു പിന്നാലെ ഒളിംപിക്‌സിലേക്ക്. പൂഴിത്തോട് മാവട്ടത്തെ തൈക്കടുപ്പില്‍ ടോമിച്ചന്‍- ആലീസ് ലി ദമ്പതികളുടെ മകനും വ്യോമസേനയില്‍ സര്‍ജന്റുമായ നോഹ 4 * 400 മിക്‌സഡ് റിലേ ഇനത്തില്‍ ഒളിംപിക്‌സ് യോഗ്യത നേടി.

ഇനി പരിശീലനവും ലക്ഷ്യവും അടുത്തവര്‍ഷം നടക്കുന്ന ഒളിംപിക്‌സിനു വേണ്ടി പ്രകടനം മെച്ചപ്പെടുത്തുക എന്നതാണെന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തി ചക്കിട്ടപാറ പൗരാവലിയുടെ സ്‌നേഹാദരം ഏറ്റുവാങ്ങിയ നോഹ നിര്‍മല്‍ ടോം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ദോഹ ലോക അത്ലറ്റിക്‌സിലാണ് 4 *400 മിക്‌സഡ് റിലേ ഇനത്തില്‍ നോഹ ഒളിംപിക്‌സ് യോഗ്യത നേടിയത്.

പത്താം ക്ലാസുവരെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ പഠിച്ച കാലത്ത് കോച്ച് ജോസ് സെബാസ്റ്റ്യന്റെ കീഴിലാണ് പ്രഥമ കായിക പരിശീലനം. 800, 1500 മീറ്ററിലായിരുന്നു താത്പര്യം. തുടര്‍ന്നു പ്ലസ് ടു, ഡിഗ്രി പഠന കാലത്തു കോഴിക്കോട് സായിയിലെ കോച്ച് ജോര്‍ജ് പി. ജോസഫാണു നോഹയ്ക്ക് പുതുവഴി നല്‍കിയത്.

400 മീറ്ററില്‍ ശ്രദ്ധ പതിപ്പിച്ചു പരിശീലനമായി. ദേവഗിരി കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 2013-ല്‍ റാഞ്ചിയില്‍ നടന്ന സാഫ് ഗെയിംസില്‍ ജൂണിയര്‍ വിഭാഗത്തില്‍ 4 * 400 റിലേ ഇനത്തില്‍ വെള്ളിനേടിയ ടീമിലംഗമായിരുന്നു. 2014-ല്‍ ജോലി ലഭിച്ചതോടെ സര്‍വീസസിനു വേണ്ടി കായികരംഗത്ത് നിലയുറപ്പിച്ചു. ഇവിടെ കോച്ച് എം.കെ. രാജ് മോഹന്റെ കീഴിലായിരുന്നു പരിശീലനം. 2015-ല്‍ ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തി.

തുടര്‍ന്നു വിവിധ മത്സരങ്ങളില്‍ മികവു തെളിയിച്ച നോഹ 2018-ല്‍ ഭുവനേശ്വറില്‍ നടന്ന ദേശീയ ഓപ്പണ്‍ അത് ലറ്റിക് മീറ്റില്‍ സര്‍വീസസിനു വേണ്ടി 400, 4* 400 മീറ്ററുകളില്‍ സ്വര്‍ണം നേടി. ഈ വര്‍ഷം പോളണ്ടിലും ചെക്ക് റിപ്പബ്‌ളിക്കിലും നടന്ന 200, 400 മീറ്റര്‍ മത്സരങ്ങളില്‍ വെള്ളി നേടി. കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ട് ഓഫീസ് ജീവനക്കാരിയായ നോഹയുടെ അമ്മ ആലീസ് ലി മുന്‍ ദേശീയ ഹാന്‍ഡ് ബോള്‍ താരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (7 minutes ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (1 hour ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (1 hour ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (1 hour ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (1 hour ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (2 hours ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (2 hours ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (2 hours ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (2 hours ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (3 hours ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (3 hours ago)

Malayali Vartha Recommends