Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് ടിവി ജീവനക്കാര്‍ക്കൊപ്പം ആയിരുന്നു ധോണിയുടെ വിമാനയാത്ര : ഗാവസ്‌കര്‍

07 APRIL 2020 05:51 AM IST
മലയാളി വാര്‍ത്ത

ദേശീയ മാധ്യമത്തിലെഴുതിയ കോളത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ലാളിത്യത്തെയും എളിമയെയും പുകഴ്ത്തുന്നു സുനില്‍ ഗാവസ്‌കര്‍. 

വിമാന യാത്രയില്‍ ഉള്‍പ്പെടെ ധോണി പുലര്‍ത്തുന്ന ലാളിത്യത്തെ ഗാവസ്‌കര്‍ പുകഴ്ത്തി. ടീമിന്റെ ക്യാപ്റ്റന് ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യാന്‍ അംഗീകാരമുണ്ടെങ്കിലും ഇക്കോണമി ക്ലാസിലായിരുന്നു ധോണിയുടെ യാത്രകളിലേറെയുമെന്ന് ഗാവസ്‌കര്‍ വെളിപ്പെടുത്തി. താരങ്ങള്‍ക്കൊപ്പം മികച്ച സൗകര്യത്തില്‍ യാത്ര ചെയ്യുന്നതിനു പകരം മത്സരത്തിന്റെ സംപ്രേക്ഷണ ചുമതലയുള്ള ടിവി ജീവനക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു ധോണിക്ക് ഏറെയിഷ്ടമെന്നും ഗാവസ്‌കര്‍ കുറിച്ചു.

'വിമാന യാത്രകളില്‍ , ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്ന താരങ്ങള്‍ക്ക് ബിസിനസ് ക്ലാസ് അനുവദിക്കുന്ന രസകരമായ പതിവുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നാട്ടില്‍ നടക്കുന്ന പരമ്പരകളുടെ സമയത്ത് ഇരു ടീമുകളുടെയും താരങ്ങള്‍ ഒരു വേദിയില്‍നിന്ന് അടുത്ത വേദിയിലേക്ക് സ്‌പെഷല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യാത്ര ചെയ്യുക' - ഗാവസ്‌കര്‍ എഴുതി.

' സംപ്രേക്ഷണ ചുമതലയുള്ള ചാനല്‍ ജീവനക്കാരും ഇതേ വിമാനത്തില്‍ തന്നെയാകും യാത്ര. വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ക്യാപ്റ്റന്‍മാരും പരിശീലകരും ടീം മാനേജര്‍മാരുമൊക്കെയാണ് അതില്‍ യാത്ര ചെയ്യുക. മറ്റു താരങ്ങള്‍ക്ക് ഇക്കോമണി ക്ലാസാണെങ്കിലും തൊട്ടു മുന്‍പുള്ള മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ക്കുകൂടി ബിസിനസ് ക്ലാസ് യാത്ര അനുവദിക്കുന്നതാണ് ടീമിലെ പതിവ്.'

പക്ഷേ, മഹേന്ദ്രസിങ് ധോണി തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ടീമിന്റെ നായകനായിരുന്ന കാലത്തും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷന്‍ ജീവനക്കാര്‍ക്കൊപ്പം ഇക്കോമണി ക്ലാസില്‍ പോയിരിക്കും. ക്യാമറാമാന്‍മാരും സൗണ്ട് എന്‍ജിനീയര്‍മാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികര്‍'- ഗാവസ്‌കര്‍ എഴുതി.

ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും  ധോണിയുടെ ഈ മാതൃക മിക്കപ്പോഴും പിന്തുടരാറുണ്ടെന്ന് ഗാവസ്‌കര്‍ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും മുന്‍പു രംഗത്തു വന്നിരുന്നു. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ മികച്ച പ്രകടനം കാഴ്ചവച്ച ബോളര്‍മാര്‍ക്കായി കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും ബിസിനസ് ക്ലാസ് സീറ്റുകള്‍ ഒഴിഞ്ഞുകൊടുത്ത് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നത് കണ്ടെന്നായിരുന്നു വോണിന്റെ ട്വീറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends