Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം


അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു


പ്രതീക്ഷയോടെ.... രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും....വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കുമെന്ന് സൂചന

നോട്ടം കാലിലേയ്ക്ക്... അറിയാം സ്വഭാവങ്ങൾ

26 MARCH 2019 04:10 PM IST
മലയാളി വാര്‍ത്ത

ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഭാരതത്തിലും ചൈനയിലും വർഷങ്ങൾക്കു മുൻപേ പ്രചാരത്തിലുണ്ട് 'കാൽ നോട്ടവും'. ഒരു വ്യക്തികളുടെ കാല് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും.

തള്ളവിരൽ മറ്റു വിരലുകളെക്കാൾ നീളമുണ്ടെങ്കിൽ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും ഇവർ. ഏതു പ്രശ്നത്തിനും ഇവരുടെ അടുത്ത് ഉടനടി പരിഹാരം ഉണ്ടാകും. സർഗ്ഗാത്മക കഴിവുകളാൽ സമ്പന്നരുമായിരിക്കും. വസ്തുതകൾ പല വീക്ഷണകോണിലൂടെ നോക്കി കാണാൻ ഇവർക്ക് കഴിയും. ഇനി തള്ളവിരൽ മറ്റ് വിരലുകളെക്കാൾ ചെറുതാണെങ്കിൽ ഒരേ സമയത്ത് പലകാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണ്. കാര്യപ്രാപ്തിയുള്ളവരാണ്. പുതിയ ആശയങ്ങൾക്കൊണ്ട് മറ്റുള്ളവരെ കീഴടക്കാൻ പ്രാപ്തിയുള്ളവരാണ്.

കാലിലെ രണ്ടാമത്തെ വിരൽ നീളം കൂടിയതാണെങ്കിൽ മറ്റുള്ളവരെ നയിക്കാൻ മിടുക്കരാണ്. ഉത്സാഹഭരിതരും ഭാവനാസമ്പന്നരുമായ ഇവർ നേതൃസ്ഥാനം അലങ്കരിക്കും. കാലിലെ രണ്ടാമത്തെ വിരലിന് നീളം കുറഞ്ഞാൽ ഇവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ സാധിക്കും. സമാധാനം ആഗ്രഹിക്കുന്നവരാണവർ.വ്യക്തമായ നിലപാടിൽ ഉറച്ചുനില്‍ക്കാൻ ബുദ്ധിമുട്ടുള്ളവരായിരിക്കും ഇത്തരക്കാർ.

കാൽപാദത്തിൽ മൂന്നാമത്തെ വിരലിന് മറ്റുവിരലുകളെ അപേക്ഷിച്ച് നീളം കൂടിയിരുന്നാൽ ജോലിയിൽ സാമർത്ഥ്യമുള്ളവരായിരിക്കും. ഉറച്ച തീരുമാനവും ഉത്സാഹവും ഇവരുടെ ആഗ്രഹങ്ങളെ സഫലമാക്കും. ജോലിയോടുള്ള ആത്മാർത്ഥത കൊണ്ട് വീടും മറ്റ് സന്തോഷങ്ങളും ആഘോഷിക്കാത്തവരായിരിക്കും.മൂന്നാമത്തെ വിരലിന് നീളം കുറഞ്ഞിരിക്കുന്നവർ ജീവിതം ആസ്വദിക്കുന്നവരായിരിക്കും. ഇടവേളകൾ ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.

കാൽപാദത്തിലെ നാലാമത്തെ വിരലിന് മറ്റു വിരലിനെക്കാൾ നീളക്കൂടുതലുണ്ടെങ്കിൽ കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. ഈ വിരൽ ചുരുണ്ടുകൂടിയിരുന്നാൽ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കില്ല. നല്ല കേൾവിക്കാരാണിവർ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഇവരെ അലട്ടിക്കൊണ്ടിരിക്കും. നാലാമത്തെ വിരൽ മറ്റു വിരലുകളെക്കാൾ ചെറുതായാൽ കുടുംബത്തിനോ ബന്ധങ്ങൾക്കോ വില കൽപ്പിക്കാത്തവരായിരിക്കും. മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുള്ള ജീവിതമായിരിക്കും ഇവരുടേത്. വ്യക്തി ജീവിതത്തിൽ ഇപ്പോഴും പ്രശ്നങ്ങളെ നേരിടേണ്ടിയും വരും.

ചെറുവിരൽ നാലാമത്തെ വിരലിൽ നിന്ന് മാറി കാണപ്പെട്ടാൽ ആവേശമുള്ളവരും സാഹസപ്രവർത്തനങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും.ചെറുവിരൽ നാലാമത്തെ വിരലിനോടു ചേർന്നിരുന്നാൽ ഇവർ വിശ്വസ്തരും കൃത്യനിഷ്ഠയുള്ളവരുമായിരിക്കും. വലിയ ചെറുവിരലുള്ളവർ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വിമുഖത ഉള്ളവരായിരിക്കും.

വളഞ്ഞകാൽ വിരലുകൾ ഉള്ളവർ സ്വയം പ്രാപ്തിയുള്ളവരും സാമ്പത്തികമായി സ്വതന്ത്രരുമായിരിക്കും. വിപ്ലവകാരികളായിരിക്കും. ചെറിയ വളവുള്ള വിരലുകൾ ഉള്ളവർ സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ള വരെ സന്തോഷിപ്പിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.

ആരോഹണക്രമത്തിലാണ് കാൽ വിരലുകളെങ്കിൽ വളരെ പ്രായോഗികതയുള്ള വ്യക്തിയായിരിക്കും. തുടങ്ങിവച്ചത് പൂർത്തീകരിക്കുന്നവരായിരിക്കും. കൃത്യനിഷ്ഠയുള്ള ജോലിക്കാരും ആത്മാർത്ഥതയുള്ള സുഹൃത്തുക്കളുമായിരിക്കും.

പരന്ന പാദമുള്ളവർ അധ്വാനശീലരായിരിക്കും. കൂടുതൽ തിരക്കുള്ളതിൽ സന്തോഷം കണ്ടെത്തുന്നവരാണിവർ. തിരക്കിഷ്ടപ്പെടുമെങ്കിലും സമാധാനമായി ജീവിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

നീണ്ടുമെലിഞ്ഞ പാദങ്ങളുള്ളവർ അലസരായി ജീവിക്കുന്നവരാണ്. പക്ഷേ മികച്ച സൗന്ദര്യബോധമുള്ളവരാണിവർ. എത്ര താഴ്ന്ന വരുമാനമുള്ളവരായാലും ഇവരുടെ ഭവനം സുന്ദരമായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (6 minutes ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (19 minutes ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (28 minutes ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (34 minutes ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (43 minutes ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (59 minutes ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (1 hour ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (1 hour ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (1 hour ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (2 hours ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (2 hours ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (2 hours ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (3 hours ago)

ന്യൂസിലൻഡിന് 50 റൺസ് വിജയം....  (3 hours ago)

ഉദ്യോഗത്തിൽ മാറ്റം, വിവാഹ യോഗം! ഈ രാശിക്കാർക്ക് ഇന്ന് സന്തോഷ വാർത്ത!  (3 hours ago)

Malayali Vartha Recommends