Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

മുടി കൊഴിച്ചില്‍ കാരണം കരയുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണേ....

22 DECEMBER 2021 08:30 PM IST
മലയാളി വാര്‍ത്ത

നല്ല നീളമുള്ള മുടി ഏതൊരു പെണ്ണിന്റേയും സ്വപ്നമാണ്. എന്തൊക്കെ ചെയ്തിട്ടും പലപ്പോഴും പലര്‍ക്കുമതിന് കഴിയാറില്ല. പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിയാറുണ്ട്. അതില്‍ കാരണം കണ്ടെത്തുകയാണ് പ്രധാനം.

മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ജനിതക സവിശേഷതകളാണ്. എന്നാല്‍ അത് കൂടാതെ തലമുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങളും ഉണ്ട്. ചില കാര്യങ്ങളിലൂടെ മുടിയുടെ അഴകും ആരോഗ്യവും ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ കഴിയും.

മുടിയുടെ ആരോഗ്യം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. നിങ്ങള്‍ നിത്യേന പിന്തുടരുന്ന ഭക്ഷണക്രമം ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ശരീരത്തിന് ആവശ്യമായ എല്ലാ പ്രധാന പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതായിരിക്കണം. ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നത് ചിലപ്പോള്‍ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ആവശ്യമായ പോഷകങ്ങളില്‍ കുറവുണ്ടാകുന്നത് മുടി കൊഴിച്ചിലിന് കാരണമായേക്കാം.

നമ്മുടെ വികാരങ്ങള്‍ മുതല്‍ ശാരീരിക വളര്‍ച്ച വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന അത്ഭുത രാസവസ്തുക്കളാണ് ഹോര്‍മോണുകള്‍. ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മുടിയുടെ വളര്‍ച്ച കുറയാന്‍ കാരണമാകാറുണ്ട്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഒരിക്കലും ഒരു പ്രാഥമിക രോഗമല്ല മറിച്ച് അമിതവണ്ണം, പ്രമേഹം, പിസിഒഡി തുടങ്ങിയ മറ്റ് രോഗങ്ങളുടെ പരിണിതഫലമാണ്.

അമിത പരിചരണം അപകടമാണ്. കേശ പരിചരണം ആരോഗ്യകരമായ ഒരു ശീലമാണ്, എന്നു കരുതി ഇത് അമിതമാകരുത്. മുടിക്ക് ഗുണം ചെയ്യുന്നതിനേക്കാള്‍ ദോഷമായിരിക്കും ഇതിലൂടെ സംഭവിക്കുക. കേശ സംരക്ഷണത്തിന് എല്ലാ ദിവസവും അമിതമായ ശ്രദ്ധ നല്‍കുന്നത് ചിലപ്പോള്‍ വിപരീത ഫലമായിരിക്കും നല്‍കുക. ഇത് മുടിയുടെ ഗുണ നിലവാരത്തെ ബാധിക്കുകയും വളര്‍ച്ചയ്ക്ക് തടസ്സമാവുകയും ചെയ്‌തേക്കാം.

മരുന്നുകള്‍ നിങ്ങള്‍ കഴിക്കുന്ന ചില മരുന്നുകളും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍ ഇത്തരത്തിലുള്ള ഏതെങ്കിലും മരുന്ന് കഴിച്ചു തുടങ്ങുന്നതിന് മുമ്ബ് ആവശ്യമെങ്കില്‍ ഇതിനുള്ള പ്രതിവിധികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അസുഖങ്ങള്‍ ഭേദമാക്കുമെങ്കിലും ചില മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇത് മുടി കൊഴിച്ചില്‍ പോലുള്ള മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

ശിരോചര്‍മ്മത്തിന്റെ വൃത്തി മുടിയെ യഥാസ്ഥാനത്ത് നിലര്‍ത്തുന്നതും മുടിയുടെ വേരുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതും ശിരോചര്‍മ്മമാണ്. ശിരോചര്‍മ്മത്തിന്റെ ആരോഗ്യവും വൃത്തിയും വളരെ പ്രധാനമാണ്.

ശിരോ ചര്‍മ്മത്തിന്റെ അനാരോഗ്യകരമായ അവസ്ഥ മുടിയില്‍ പേന്‍ വളരാനുള്ള സാഹചര്യം ഒരുക്കും. മാത്രമല്ല ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തും. ഇത് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (2 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (2 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (3 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (3 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (3 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (3 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (3 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (3 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (3 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (3 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (3 hours ago)

Malayali Vartha Recommends