Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

സൗന്ദര്യസംരക്ഷണത്തില്‍ ചെറുപ്പക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

18 APRIL 2017 03:54 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സൗന്ദര്യസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. എന്നാല്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പലരേയും പ്രശ്നത്തില്‍ കൊണ്ട് ചെന്ന് ചാടിയ്ക്കുന്നത്

എന്നാല്‍ എല്ലാ ചെറുപ്പക്കാരും ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പിന്തിരിഞ്ഞ് നടക്കേണ്ടി വരില്ല. എന്നാല്‍ എല്ലാ ചെറുപ്പക്കാരും അറിഞ്ഞിരിക്കേണ്ട ചില സൗന്ദര്യ രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 

കണ്‍സീലര്‍ 

ചര്‍മ്മത്തിലെ പാടുകളും സുഷിരങ്ങളും മറയ്ക്കുന്നതിനായി ശരിയായ രീതിയില്‍ വേണം കണ്‍സീലര്‍ ഉപയോഗിക്കാന്‍. പലര്‍ക്കും ഇതില്‍ തെറ്റ് സംഭവിക്കാറുണ്ട്. പലരും ഇത് തേയ്ക്കുകയാണ് ചെയ്യുന്നത് . ഇത് ഫലപ്രദമായ രീതിയില്ല. പ്രശ്നമുള്ള പ്രദേശം പൂര്‍ണമായി മറയ്ക്കാന്‍ ഇത് കൊണ്ട് കഴിയില്ല. അതിനാല്‍ അടുത്ത പ്രാവശ്യം തൊട്ട് കണ്‍സീലര്‍ ഉപയോഗിക്കുമ്പോള്‍ മോതിര വിരല്‍ കൊണ്ട് ചര്‍മ്മത്തില്‍ സാവധാനം തലോടുന്ന രീതിയില്‍ ചെയ്യുക. 


എണ്ണമയമുള്ള മുടി 

മുടി ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ മുടി കഴുകുക. ഇത് വഴി മുടിയുടെ വരള്‍ച്ചയും രാസ വസ്തുക്കളുടെ ഉപയോഗവും കുറയ്ക്കാന്‍ കഴിയും. മുടി വൃത്തിയാക്കുന്നതിന് ഷാമ്പു ഉപയോഗിച്ചാല്‍ ചിലരുടെ മുടി ഒതുങ്ങിയിരിക്കാതെ വരും . അപ്പോള്‍ അല്‍പം ബേബി പൗഡര്‍ ഉപയോഗിച്ച് മുടി ഒതുക്കുക. 

വാസിലിന്‍ 

വാസിലിന്റെ ഉപയോഗങ്ങളെ കുറിച്ചറിഞ്ഞാല്‍ നമ്മള്‍ അത്ഭുതപ്പെട്ടു പോകും. ചുണ്ടുകള്‍ക്ക് ഈര്‍പ്പം നല്‍കാന്‍ വാസിലിന്‍ മികച്ചതാണ്. അതുപോലെ ചമയങ്ങള്‍ നീക്കം ചെയ്യുന്നതിനും ചുണ്ടിലെ നശിച്ച ചര്‍മ്മം മാറ്റുന്നതിനും, മുടി ഡൈ ചെയ്യുമ്പോള്‍ ഇടകളില്‍ കറവീഴാതിരിക്കാനും മുറിവിനും പൊള്ളലിനും വാസിലിന്‍ വളരെ നല്ലതാണ്. അതിനാല്‍ ഇനിമുതല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിന് വാസിലിന്റെ ചെറിയ ബോട്ടില്‍ എപ്പോഴും കരുതുക. 

ഫൗണ്ടേഷന്‍ 

അസ്വഭാവികത തോന്നിപ്പിക്കുമെന്നതിനാല്‍ ചെറുപ്പക്കാര്‍ മുഖത്ത് മുഴുവന്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നതിനെ പൂര്‍ണമായി പിന്താങ്ങാന്‍ കഴിയില്ല. പകരം ബിബി ക്രീം, നിറമുള്ള മോയ്സ്ച്യുറൈസര്‍ എന്നിവ ഉപയോഗിക്കുക. എന്ത് തിരഞ്ഞെടുത്താലും അത് നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്നതായിരിക്കണം. കഴുത്തിന്റെ നിറത്തിനും അനുയോജ്യമായ ഉത്പന്നം വേണം തിരഞ്ഞെടുക്കാന്‍. ശരീരം പൂര്‍ണമായി ഒരേ നിറം തോന്നിപ്പിക്കുന്നതിന് ഇതാവശ്യമാണ്.



ഐലൈനര്‍ 

ഐലനര്‍ ഉറച്ചിരിക്കാത്തലര്‍ക്ക് അതിനുള്ള പരിഹാരമുണ്ട്. ഐലൈനര്‍ ഉപയോഗിക്കുന്നതിന് എണ്ണമയം ഒപ്പിയെടുക്കുന്ന പേപ്പര്‍ ഉപയോഗിച്ച് അധിക എണ്ണ തുടച്ച് കളയുക. കൂടാതെ നന്നായി ഉറച്ചിരിക്കുന്നതരം ഐലനറുകള്‍ തിരഞ്ഞെടുക്കുക. 



ചര്‍മ്മ സംരക്ഷണം 

ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയില്ല എങ്കില്‍ ഏത് ഒരുക്കം കൊണ്ടും കാര്യമില്ല. ചര്‍മ്മസംരക്ഷണത്തിനായിരിക്കണം മുന്‍ഗണന . ഒരുങ്ങുന്നതിന് മുമ്പ് എസ്പിഎഫോടു കൂടിയ മോയിസ്ച്യുറൈസര്‍ എല്ലാ ദിവസവും പുരട്ടുക. എല്ലാ ദിവസവും രാത്രിയില്‍ ചമയങ്ങള്‍ നീക്കം ചെയ്യാനും മുഖം കഴുകാനും മറക്കരുത്. 

കേശ സംരക്ഷണം

ഇടയ്ക്കിടെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഷാമ്പുവില്‍ മാറ്റം വരുത്തണമെന്ന് ചിലര്‍ പറയാറുണ്ട്. അധികകാലം മുടി ഒരു ഉത്പന്നം മാത്രമാണ് ശീലിക്കുന്നതെങ്കില്‍ ഇവയുടെ അവശിഷ്ടങ്ങള്‍ തലയില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍, ഓരോ തവണ ഷാമ്പു മാറ്റുമ്പോഴും മുടിയ്ക്ക് പുതു ജീവന്‍ ലഭിക്കുന്നതായി കാണാന്‍ കഴിയും . ഷാമ്പു ഇടയ്ക്കിടെ മാറ്റി പരീക്ഷിക്കുക. വ്യത്യാസം കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (4 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (15 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (35 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (49 minutes ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (1 hour ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (1 hour ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (1 hour ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (1 hour ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (1 hour ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (2 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (2 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (2 hours ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (3 hours ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (3 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (3 hours ago)

Malayali Vartha Recommends