ഭര്‍ത്താവിന്റെ പേരില്‍ നിന്നറിയാം നിങ്ങളോട് എത്രത്തോളം സ്‌നേഹമുണ്ടെന്ന്
പങ്കാളിയുമായുള്ള മനപ്പൊരുത്തം അറിയാന്‍ നക്ഷത്രം, പേര്, തുടങ്ങിയവയില്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കും. പേരിന്റെ ആദ്യ അക്ഷരവും പങ്കാളികള്‍ തമ്മിലുള്ള പൊരുത്തവും നോക്കുന്നവരുടെ എണ്ണവും ഇപ്പോള്‍ കൂടുന്നുണ്ട്.
അ എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ മാതൃകാ ഭര്‍ത്താക്കന്മാരാണെന്നാണ് പറയുന്നത്. പങ്കാളിയ്ക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ശ്രമിക്കുകയും ബന്ധത്തില്‍ വിള്ളലുണ്ടാകുന്നത് എതിര്‍ക്കുകയും ചെയ്യുന്നവരാണ് ഇവര്‍.
ക എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ ഇത്തരക്കാര്‍ നിര്‍ബന്ധ ബുദ്ധിയുള്ളവരാണെങ്കിലും ഉള്ളില്‍ ഏറെ സ്‌നേഹമുള്ളവരാണ്. ഇവര്‍ ഭാര്യമാര്‍ പറയുന്നത് കേട്ടും അനുസരിച്ചും ദാമ്പത്യ ജീവിതത്തില്‍ മുന്നോട്ട് പോകുന്നവരാണ്. വിവാഹ ശേഷം ഇവരുടെ സ്വഭാവം ശാന്തമാകുമെന്നും പറയുന്നു.
പ എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ ബുദ്ധിശാലികളും ഭാര്യമാരെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നവരുമാണിവര്‍. എന്നിരുന്നാലും ഭാര്യമാര്‍ തങ്ങളെ അമിതമായി നിയന്ത്രിക്കുന്നത് ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. ചില നേരങ്ങളില്‍ ഇവര്‍ തൊട്ടാവാടികളെപ്പോലെ പെരുമാറും.
ര എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ ചെറിയ കാര്യങ്ങളില്‍ പോലും ഭാര്യമാരെ ഏറെ ശ്രദ്ധിക്കുന്നവരാണ് ഇവര്‍. പെട്ടന്ന് ദേഷ്യം വരുമെങ്കിലും അധികം നേരം ഇത് നീണ്ടു നില്‍ക്കില്ല.
https://www.facebook.com/Malayalivartha