Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീടിനുള്ളിലെ പ്രാണികളെ അകറ്റാന്‍

07 OCTOBER 2014 12:57 PM IST
മലയാളി വാര്‍ത്ത.

ഒട്ടു മിക്ക വീടുകളിലും പാറ്റയും പല്ലിയും വലിയ ശല്യക്കാരാണ്‌. അതിനായി കടകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി എല്ലാപേരും ഉപയോഗിക്കാറുണ്ട്‌. അത്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അലര്‍ജിയുള്ളവര്‍ക്കും ദോഷം ചെയ്യും. ആയതിനാല്‍ ഇനി അതു വാങ്ങേണ്ട ആവശ്യമില്ല. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ മാര്‍ഗ്ഗങ്ങളുപയോഗിച്ച്‌ ഈ കീടങ്ങളെ അകറ്റാം.

ഉറുമ്പുകളെ തുരത്താന്‍ ബേക്കിങ്‌ സോഡ ചേര്‍ത്ത വെള്ളം കൊണ്ടു തറ തുടയ്‌ക്കുന്നത്‌ ഗുണം ചെയ്യും.

പഞ്ചസാര പൊടിച്ചതില്‍ ബേക്കിങ്‌ സോഡ ചേര്‍ത്തു ചെറിയ ഉരുളകളാക്കുക. ഇതു കബോര്‍ഡുകള്‍ക്കടിവശത്തു വച്ചാല്‍ പാറ്റകള്‍ നശിക്കും

എലിശല്യം കുറയ്‌ക്കാന്‍ എലിയുടെ സഞ്ചാരവഴികളില്‍ ഇഞ്ചി ചുരണ്ടിയതു വിതറിയിടുന്നതു ഗുണം ചെയ്യും. തോട്ടത്തിലെ എലിശല്യം കുറയ്‌ക്കാന്‍ വിളകള്‍ക്കിടയിലായി ഇഞ്ചി നടുന്നതു നല്ലതാണ്‌.

ഓറഞ്ച്‌, നാരങ്ങ തുടങ്ങിയവയുടെ ഗന്ധം പാറ്റയെ തുരത്തും. ഓറഞ്ചിന്റെയോ നാരങ്ങയുടെയോ തൊലി വീട്ടില്‍ അങ്ങിങ്ങായിടാം. ഇവയുടെ ഗന്ധമുള്ള ലോഷനുകള്‍ കൊണ്ടു തറ തുടയ്‌ക്കുന്നതും പാറ്റയുടെ ശല്യം കുറയ്‌ക്കും.

വിനാഗിരിയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്തതില്‍ മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഡൈനിങ്‌ ടേബിളിലും മറ്റും ഉറുമ്പു വരുന്നതു തടയാം.

മിനുസം കൂടുതലുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ പല്ലിക്കു പ്രയാസമായതിനാല്‍ പുട്ടി ഫിനിഷ്‌ ചെയ്‌ത ഭിത്തികളില്‍ പല്ലിയുടെ ശല്യം കുറയും.

യൂക്കാലിപ്‌റ്റസ്‌ തൈലം അല്ലെങ്കില്‍ പുല്‍തൈലം പഞ്ഞിയില്‍ മുക്കി കബോര്‍ഡുകള്‍ക്കുള്ളിലും ജനല്‍പ്പടിയിലും വച്ചാല്‍ ഈച്ച, പാറ്റ, ഉറുമ്പ്‌ എന്നിവയുടെ ശല്യം അകറ്റാം.

ഓറഞ്ചുതൊലി ഉണക്കി പുകയ്‌ക്കുന്നതും ഉള്ളി പിഴിഞ്ഞ ചാറു തളിക്കുന്നതും കൊതുകിനെ തുരത്താന്‍ നല്ല മാര്‍ഗങ്ങളാണ്‌

ചുവന്നുള്ളി അരിഞ്ഞിട്ട്‌ വെള്ളം തിളപ്പിച്ചു തളിച്ചാല്‍ ഈച്ച ശല്യം മാറുന്നതാണ്‌

മുട്ടത്തോട്‌ കഴുകി വെയിലില്‍ ഉണക്കി വീടിന്റെ എല്ലാ ഭാഗങ്ങളിലും വച്ചിരുന്നാല്‍ പല്ലി ശല്യം കുറയുന്നതാണ്‌.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (19 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (53 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends