Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധര്‍മടം തുരുത്ത്

02 FEBRUARY 2015 03:56 PM IST
മലയാളി വാര്‍ത്ത.

തലശേരിയിലെ ധര്‍മടം തുരുത്ത് സഞ്ചാരികള്‍ക്കു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നാലു ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കര്‍ വരുന്ന കൊച്ചു ദീപാണ് ധര്‍മടം തുരുത്ത്.

വേലിയേറ്റമില്ലെങ്കില് കടലില് കാല് നനച്ചിരിക്കാവുന്ന വിധം ശാന്തമായ കടല്. നീലക്കൊടുവേലി ഉള്‍പ്പെടെ അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങളുടെ വലിയ കലവറ തന്നെയാണ് ധര്‍മടം തുരുത്തിലുള്ളത്. അപൂര്‍വ്വഇനങ്ങളില്‍പ്പെട്ട പക്ഷികളും വന്യജീവികളും ഇവിടെയുണ്ട്. തുരുത്തിലെത്തിയാല് മറ്റൊരു ലോകത്തെത്തിയ അനുഭൂതിയാണ് നമുക്കുണ്ടാകുക.

ചുറ്റും കടലാണെങ്കിലും തുരുത്തിനുള്ളിലെ കിണറില്‍ നിന്നും സഞ്ചാരികള്‍ക്കു ശുദ്ധജലം തന്നെ ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ധര്‍മടം പഞ്ചായത്തില്‍പ്പെടുന്ന തുരുത്തിലേക്കു കടല്‍ തീരത്തു നിന്നു കടലിലൂടെ ഒരു കിലോമീറ്റര് ദൂരമാണുള്ളത്. വേലിയിറക്ക സമയത്തു സാഹസികയാത്രക്കാര്‍ കാല്‍നടയായും തുരുത്തിലെത്തുന്നുണ്ട്.

പക്ഷിനിരീക്ഷണത്തിനും വാനനിരീക്ഷണത്തിനും തുരുത്ത് നല്ലൊരു കേന്ദ്രമാണ്. വേലിയിറക്ക സമയത്ത് കാല്‍നടയായി തുരുത്തിലെത്തുന്നവര്‍ വേലിയേറ്റത്തിനു മുമ്പു തിരിച്ചു കരക്കെത്തിയില്ലെങ്കില്‍ ക്ഷുദ്രജീവികള്‍ക്കൊപ്പം തുരുത്തില്‍ രാത്രി കഴിയേണ്ടി വരും.

സ്വകാര്യ വ്യക്തികളുടെ തോണി ബുക്ക് ചെയ്തു തുരുത്തിലേക്ക് പോകുന്നവര്‍ ഏറെയാണ്. തലശേരിയില്‍ നിന്നും മൂന്നര കിലോമീറ്റര് ദൂരത്തിലും കണ്ണൂരില്‍് നിന്നും പത്തു കിലോമീറ്റര് ദൂരത്തിലുമാണു തുരുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍് നിന്നും വരുന്ന സഞ്ചാരികള്ക്കു മൂന്നര കിലോമീറ്റര് വരുന്ന മുഴപ്പിലങ്ങാടു െരെഡവിംങ്ങ് ബീച്ചിലൂടെ സുന്ദരമായ യാത്ര നടത്തി മൊയ്തു പാലം കടന്ന് വലതു ഭാഗത്തുള്ള റോഡിലൂടെ ധര്‍മ്മടം ഫെസ്റ്റിവെല്‍് സെന്ററും സന്ദര്‍ശിച്ചു ധര്മ്മടം തുരുത്തിലെത്താവുന്നതാണ്. തലശേരി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് തലശേരി കോട്ടയും ഓവര്ബറീസ് ഫോളിയും സി വ്യൂ പാര്‍്ക്കും സെന്റിനറി പാര്‍ക്കും കണ്ട് ധര്‍മ്മടം മീത്തലെ പീടിക വഴി പഴയ ധര്‍മ തിയറ്ററിന്റെ മുന്നിലുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍് ധര്‍്മടം തുരുത്തിലെത്താവുന്നതാണ്.

ജില്ലാ ടൂറിസം പ്രമോഷന് കൗണ്‌സിലിന്റെ കീഴിലാണ് തുരുത്തിപ്പോഴുള്ളത്. തുരുത്തിലേക്കു സഞ്ചാരികളെ എത്തിക്കാന് ഡിടിപിസിയും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ കൈയിലായിരുന്ന തുരുത്ത് കഴിഞ്ഞ ഇടതു സര്‍്ക്കാറിന്റെ കാലത്താണു സര്ക്കാര്‍ ഏറ്റെടുത്തത്.
ധര്‍മടം തുരുത്തു സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 04972706336,9497329117,04902345028 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (12 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (48 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends