Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

തൊമ്മന്‍കുത്ത്: കാഴ്ചയുടെ ഹരിതാഭ സൗന്ദര്യം

11 FEBRUARY 2015 02:16 PM IST
മലയാളി വാര്‍ത്ത.

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്താണു പ്രകൃതി സ്‌നേഹികളുടെ ഇഷ്ടസങ്കേതമായ തൊമ്മന്‍കുത്ത്. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 19 കിലോമീറ്റര്‍ ദൂരം. ഇവിടം പണ്ട് ദേവസുന്ദരികളുടെ കുളിക്കടവായിരുന്നെന്നാണു പ്രാദേശികമായി പ്രചാരമുള്ള ഐതിഹ്യം. ആറോളം ചെറു വെള്ളച്ചാട്ടങ്ങളുടെ സമാഹാരമാണ് തൊമ്മന്‍കുത്ത്. നാക്കയം കുത്ത്, മുത്തിമുക്ക്കുത്ത്, കുടച്ചിയാര്‍കുത്ത്, ചെകുത്താന്‍ കുത്ത്, തേന്‍കുഴി കുത്ത്, കൂവമലക്കുത്ത്, ഏഴുനിലകുത്ത് തുടങ്ങി നിരവധി കുത്തുകളുള്ള തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം പ്രകൃതിമനോഹാരിതകൊണ്ടു സഞ്ചാരികളെ വിരുന്നൂട്ടുന്ന ഇടമാണ്.

ആദ്യകുത്തില്‍നിന്നു പുഴയോരംചേര്‍ന്ന് ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴുനില കുത്തിലെത്താം. ഇതിനു താഴെയായി സഞ്ചാരികള്‍ക്കു പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു സൗകര്യപ്രദമായ പരന്ന പാറ സ്ഥിതി ചെയ്യുന്നു.

നാക്കയംവഴി ഒഴുകുന്ന പുഴ മുത്തിമുക്കില്‍ മനയത്തടം പുഴയുമായി ഒന്നുചേരുന്നു. ഇതിനു എട്ടു കിലോമീറ്റര്‍ താഴെയാണു തൊമ്മന്‍കുത്ത് പുഴ. വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണു തൊമ്മന്‍കുത്ത്. പ്രകൃതിയുടെ സൗന്ദര്യം വിളിച്ചറിയിക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്. പുഴയോടു ചേര്‍ന്നുള്ള വനത്തിലൂടെ സഞ്ചരിച്ചാല്‍ വിവിധ തരത്തിലുള്ള പക്ഷിമൃഗാദികളെ കാണാനാവും.

ട്രക്കിംഗിനും ഏറെ അനുയോജ്യമാണ് ഈ സ്ഥലം. പുഴയുടെ ഇരുവശങ്ങളിലൂടെയും ഇടതൂര്‍ന്നുനില്‍ക്കുന്ന വന്‍ മരങ്ങള്‍ സുഖശീതളമായ അന്തരീക്ഷം ഒരുക്കുന്നു. കിഴക്കു പാല്‍ക്കുളം മേട്ടില്‍നിന്നും ഒരു നീര്‍ച്ചാലായി ഉത്ഭവിക്കുന്ന പുഴ പല കുത്തുകള്‍ പിന്നിട്ടാണു തൊമ്മന്‍കുത്ത് വെള്ളച്ചാട്ടമായി മാറുന്നത്. ഏഴുനില കുത്തില്‍ പുഴ പല തട്ടുകളായി പത്തുമീറ്റര്‍ മുകളില്‍നിന്നും താഴേക്കു പതിക്കുന്ന രംഗം അവസ്മരണീയമായ കാഴ്ചയാണ്.

ഇവിടെയുള്ള കുത്തിനോടനുബന്ധിച്ചു നിരവധി ഗുഹകളുണ്ട്. പ്ലാപ്പൊത്ത് ഗുഹ, പളുങ്കന്‍ ഗുഹ, മുത്തി ഗുഹ, മത്തിക്കാനം അള്ള്, കട്ടിലുകസേര, അടപ്പന്‍ ഗുഹ, നാക്കയം ഗുഹ എന്നിവയാണ് ഇവിടെയുള്ള പ്രധാന ഗുഹകള്‍. പുഴയിലെ വെള്ളം പ്ലാപ്പൊത്ത് ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന ദൃശ്യം വേറിട്ട അനുഭവമാണ്. ഈ പ്രദേശത്തെത്താന്‍ വനത്തിലൂടെ വഴിച്ചാലുണ്ട്. അമ്പതുവര്‍ഷംമുമ്പ് തോമ്പന്‍ എന്ന ആദിവാസി പ്ലാവില്‍ ചക്കയിടുന്നതിനായി കയറിയപ്പോള്‍ കുത്തിലേക്ക് ചാടി മരിച്ചതായി പഴമക്കാര്‍ പറയുന്നു. തോമ്പന്‍ ചാടിമരിച്ച കുത്തു തോമ്പന്‍കുത്തെന്നും കാലക്രമേണ തൊമ്മന്‍കുത്തെന്നും മാറുകയായിരുന്നു. പരിസരവാസികള്‍പറയുന്നു.

നവംബര്‍ മുതലാണു കേരളത്തിന്റെ വിവിധ പ്രദേങ്ങളില്‍ നിന്നു സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്.
ഈ വെള്ളച്ചാട്ടങ്ങള്‍ തരണം ചെയ്തു വരുന്ന ജലം കാളിയാര്‍ പുഴയിലേക്കു ചെന്നു ചേരുന്നു. കാളിയാര്‍ പുഴ മുവാറ്റുപുഴയില്‍ വച്ചു മുവാറ്റുപുഴയാറുമായി സംയോജിക്കുന്നു. ഭൂരിഭാഗം ആളുകളും രണ്ടോ മൂന്നോ കുത്തുകള്‍ വരെ എത്തി തിരിച്ചുപോരുകയാണ് പതിവ്. സാഹസികരായ ആളുകള്‍ മാത്രമേ അതിനപ്പുറത്തേക്കു പോകാറുള്ളൂ. ആദ്യത്തെ വെള്ളച്ചാട്ടത്തിനരികെ സര്‍ക്കാരും ടൂറിസം വകുപ്പ് വെള്ളച്ചാട്ടം കാണാനും മറ്റും സൗകര്യമൊരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495506887

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends