Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാര്‍ മഞ്ഞണിഞ്ഞു, വിനോദ സഞ്ചാരികള്‍ക്ക് ഉത്സവകാലമായി

06 NOVEMBER 2015 10:31 AM IST
മലയാളി വാര്‍ത്ത.

സമരത്തിന്റെ ചൂട് കത്തിക്കയറിയ മൂന്നാറില്‍ ശൈത്യകാലത്തിന് തുടക്കം കുറിച്ചു മഞ്ഞിറങ്ങി. ഇന്നലെ രാവിലെ മുതല്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. വാഹനങ്ങള്‍ അടുത്തുവന്നാല്‍ മാത്രമേ കാണൂ എന്നനിലയില്‍ കടുത്ത മഞ്ഞു പുതച്ചാണ് ഇന്നലെ ഉച്ചവരെ മൂന്നാര്‍ കാണപ്പെട്ടത്. 

മൂന്നാറിലേക്കൊരു യാത്ര പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. പ്രകൃതിയുടെയും പച്ചപ്പിന്റെയും ദൃശ്യങ്ങളാണ് മൂന്നാര്‍ കാഴ്ച്ചക്കാര്‍ക്കായി നല്‍കുന്നത്. ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാര്‍ . മൂന്നാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാര്‍ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാര്‍ എന്നാണ് അറിയപ്പെടുന്നത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് കൂടിയാണ് മൂന്നാര്‍ . മുന്നാര്‍ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം1600, 1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്.

സാധാരണനിലയില്‍ 14 നും 26 നും ഇടയ്ക്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതല്‍. ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്. മൂന്നാറിന് സമീപം സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസല്‍ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലത്തിന് കുറുകെ സ്ഥിതി ചെയ്യുന്നു. വൈദ്യുതോല്പാദനത്തിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാല്‍വ് സ്ഥാപിച്ചിട്ടുണ്ട്. മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദര്‍ശിക്കാന്‍ വളരെയധികം സഞ്ചാരികള്‍ വരാറുണ്ട്.

ഡാമിന്റെ ആകര്‍ഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടില്‍ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്. അതൊടൊപ്പം തന്നെ, മൂന്നാറിന് സമീപം സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് കുണ്ടള അണക്കെട്ട്. പള്ളിവാസല്‍ പദ്ധതിയുടെ ഒരു സ്‌റ്റോറേജ് അണക്കെട്ടുമാണിത്. പെരിയാര്‍ നദിക്കു കുറുകെയാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാറില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. മൂന്നാര്‍ ടോപ്പ് സ്‌റ്റേഷനിലേക്കുന്ന വഴിയിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ & ടി.ടി.ഐ തമിള്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഗവണ്മെന്റ് കോളേജ് െ്രെടബല്‍ സ്‌കൂള്‍, ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പള്ളി, മൂന്നാര്‍ മുസ്ലീം ജമാത്ത് പള്ളി, മൂന്നാര്‍ ഓം ശരവണ ഭവന്‍ തുടങ്ങി നിവരധി പ്രധാന സ്ഥാപനങ്ങള്‍ മൂന്നാറില്‍ സ്ഥിതി ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (3 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (39 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends