Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പാഞ്ചാലി മേട് : പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേര്‍ന്ന പഴമയുടെ സൌന്ദര്യം

19 JULY 2016 05:16 PM IST
മലയാളി വാര്‍ത്ത

പാഞ്ചാലി മേട് : പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേര്‍ന്ന പഴമയുടെ സൌന്ദര്യം
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്.കോട്ടയം നഗരത്തില്‍ നിന്നും നിന്നും ഏതാണ്ട് എഴുപത് കിമി ദൂരം യാത്ര ചെയ്താല്‍ ഇവിടെ എത്താം സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് അടിക്കു മുകളില്‍ ആയതുകൊണ്ടാകാം ഇവിടെ ചൂട് കുറവാണ്. പഞ്ചാലിമേട്ടിലെ കാറ്റിന്റെ ഈണം അനുഭവിച്ചറിയാനുള്ളതാണ്.മേടിന്റെ താഴെ വരെ മാത്രമേ വാഹനം എത്തുകയുള്ളൂ. അവിടെ നിന്നങ്ങോട്ടു കയറ്റമാണ്. ആ വഴിയില്‍ കൃത്യമായ ഇടവേളകളില്‍ 14 കുരിശുനാട്ടിയിരിക്കുന്നു.ഒരുപക്ഷെ ഇവിടെ കുരിശു മല കയറ്റം ഉണ്ടായിരിക്കണം. സുഗന്ധ തൈലമൂറ്റാനുപയോഗിക്കുന്ന പുല്ലിനിടയിലൂടെയുള്ള കല്ലുകള്‍ നിറഞ്ഞ മണ്‍പാതയിലൂടെ വലത്തോട്ട് കയറിയാല്‍ മേട്ടിലെത്താം.ഈ പുല്‍ നാമ്പുകളെ തഴുകി വീശുന്ന കാറ്റിനും പുല്‍തൈലത്തിന്റെ ഗന്ധമാണ്.

പാണ്ഡവ പത്‌നിയായ പാഞ്ചാലി (ദ്രൌപദി) യുടെ പേരിനോട് ചേര്‍ത്താണ് ഈ മേട് അറിയപ്പെടുന്നത്. വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ വന്ന് താമസിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. പാഞ്ചാലി കുളിച്ചിരുന്ന കുളവും ഭീമന്റെ കാല്‍പ്പാടുകള്‍ പതിച്ച ഗുഹയും ഇപ്പോഴും ഇവിടെ ഉണ്ട്.

നിത്യ പൂജയില്ലാത്ത ഒരു ദേവീ ക്ഷേത്രവും, അതി പുരാതനമായ സര്‍പ്പ പ്രതിഷ്ടകളുമാണ് കയറിച്ചെല്ലുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക. പഴക്കമേറിയതും അപൂര്‍വ്വവുമായ ഒരു ശിവലിംഗവും ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായി കാണാന്‍ കഴിയും. മേട്ടില്‍ നിന്നും തെക്കൊട്ട് തിരിഞ്ഞിറങ്ങിയാല്‍ പാഞ്ചാലിക്കുളത്തിലെത്താം. കല്ല് കൊണ്ട് കെട്ടിയ രണ്ട് കുളങ്ങള്‍ക്കും സമീപം പ്രകൃതിയൊരുക്കിയ കുളിര്‍ മരീചികയെന്ന് തോന്നിപ്പിക്കുന്ന പാഞ്ചാലിക്കുളം കാണാം.പാഞ്ചാലിക്കുളത്തിലെ വെള്ളം ഒരിക്കലും വറ്റാറില്ലത്രേ. പാഞ്ചാലിക്കു കുളിക്കാന്‍ ഭീമന്‍ പണിതു നല്‍കിയതാണ് ഈ കുളം എന്നും അല്ല ഭീമന്റെ കാല്‍പ്പാട് പതിഞ്ഞു ഉണ്ടായതാണ് എന്നും രണ്ടു പക്ഷം ഉണ്ട്.പഞ്ചാലിക്കായി ഒരുക്കിയ വെള്ളാരംകല്ലില്‍ തീര്‍ത്ത നടപ്പാതയും പാണ്ഡവരെ ആക്രമിക്കാന്‍ എത്തിയ രാക്ഷസിയെ ശപിച്ച് ശിലയാക്കി മാറ്റിയ കല്ലും, അക്രമിക്കാന്‍ വന്ന ആനയെ പാഞ്ചാലി ശിലയാക്കി മാറ്റിയ കല്ലും പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരുക്കിയിരുന്നു എന്നു വിശ്വസിക്കുന്ന അടുപ്പുകല്ലുകളും ഇന്നും ഇവിടെ കാണാം.മകരസംക്രമ കാലത്ത് ഇവിടെ നിന്നു നോക്കിയാല്‍ മകര ജ്യോതി കാണാം.

മേട്ടില്‍ നിന്നും കണ്ണോടിച്ചാല്‍ ഹരിതാഭമായ പച്ചക്കുന്നുകളാണ് ചുറ്റും ദൃശ്യമാവുക. കുറച്ചു ദൂരം പടിഞ്ഞാറേക്ക് നീങ്ങിയാല്‍ നീല നിറത്തില്‍ പരന്നു കിടക്കുന്ന താഴ്വരകളും ലോകത്തിന്റെ നെറുകയിലെത്തിയ പ്രതീതിയാണ് നമ്മളില്‍ ഉണര്‍ത്തുന്നത് .നട്ടുച്ചക്കു പോലും ശക്തമായ് വീശുന്ന തണുത്ത കാറ്റും തെളിയമയാര്‍ന്ന പ്രകൃതി സൌന്ദര്യവും ഒരിക്കല്‍ അനുഭവിച്ചറിഞ്ഞവര്‍ക്ക് മറക്കാന്‍ കഴിയില്ല. പാറക്കെട്ടുകളും, ഉറച്ച മണ്ണും കൂടിക്കലര്‍ന്നതാണ് പാഞ്ചാലിമേടിന്റെ ഭൂപ്രകൃതി. അധികം ഉയരമില്ലാത്ത ചെറുമരങ്ങളില്‍ വളരുന്ന കായ്കള്‍ക്ക് പഴുത്താല്‍ നല്ല മധുരമാണത്രെ.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് പറയുന്നതില്‍ അതിശയോക്തി തെല്ലും ഇല്ലെന്നു ഇവിടെ നില്‍ക്കുമ്പോള്‍ തോന്നിപോകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends