Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടേക്കാട് - പശ്ചിമ ഘട്ടത്തിന്റെ പക്ഷിക്കൂട്

20 JULY 2016 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..

അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...

തട്ടേക്കാടിന്റെ അലൗകിക സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണ്.കാടും പുഴയും പ്രണയിച്ചു കിടക്കുന്ന അഴകിന്റെ മാസ്മരികത എഴുതാന്‍ വാക്കുകള്‍ മതിയാകില്ല. ലോകത്തിലെ തന്നെ മികച്ച പക്ഷി സങ്കേതങ്ങളിലൊന്നാണ് തട്ടേക്കാട്. കരപ്പക്ഷികളും ജലപ്പക്ഷികളും പറന്നിറങ്ങുന്ന കാഴ്ച നയന്‍മനോഹരം തന്നെ.പച്ചിലക്കുടുക്ക, പച്ചപ്രാവ്, ഇലക്കിളി, തേന്‍കിളി, പവിഴക്കാലി, പാതിരാകൊക്ക്, തേന്‍കൊതിച്ചിപ്പരുന്ത്, താമരക്കോഴി, തത്തച്ചിന്നന്‍, ഇത്തിക്കണ്ണികുരുവി, മഞ്ഞക്കിളി..പേരുകളിലെ കാല്പനിക സൗന്ദര്യം ചിറകിലൊതുക്കി കിളികള്‍ പറന്നു താഴുമ്പോള്‍ ഭൂമിയിലും മഴവില്ലു വിരിയുന്നു.


മഞ്ഞയും നീലയും തവിട്ടും പുള്ളി ഉടുപ്പുമിട്ട് ശലഭങ്ങള്‍ പാറിക്കളിക്കുന്ന ഉദ്യാനം സഞ്ചാരിക്ക് വേറിട്ടൊരു അനുഭവം തരുന്നു.. വ്യത്യസ്ത വര്‍ണ്ണരാജിയില്‍പ്പെട്ട ആയിരക്കണക്കിന് ചിത്രശലഭങ്ങളാണ് ഇവിടെ കൂട് കൂട്ടിയിരിക്കുന്നത്.


1983 ഓഗസ്റ്റ് 27നാണു സലിം അലിയുടെ പേരിലുള്ള തട്ടേക്കാട്പക്ഷിസങ്കേതം നിലവില്‍ വന്നത്. 25.16 ചതുരശ്ര കി.മി വിസ്തൃതിയുള്ള ഇതു എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തുമായാണ് സങ്കേതം നിലകൊള്ളുന്നത്.എറണാകുളം ജില്ലയിലെ കോതമംഗലത്തു നിന്ന് 12 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക് .

അതിശൈത്യമാകുമ്പോള്‍ സൈബീരിയയില്‍ നിന്ന് അഭയം തേടിവരുന്ന ദേശാടന പക്ഷികളും ഏറ്റവും ചെറിയ ഇത്തിക്കണ്ണികുരുവികളും മൂന്നടിയോളം വരുന്ന ചിറകുകളുള്ള വലിയ പരുന്തുകളും ഉള്‍പ്പടെ 320 ല്‍ പരം വ്യത്യസ്ത ഇനത്തില്‍ പെട്ട പക്ഷികള്‍ ഇവിടെ ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 4 മണിവരെയുള്ള ആണ് സന്ദര്‍ശന സമയം. കാഴ്ചക്കാരുടെ സൗകര്യത്തിനായി വനം വകുപ്പ് ഗൈഡിന്റെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (15 minutes ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (23 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (31 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (44 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (50 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (1 hour ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (2 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (4 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (4 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

Malayali Vartha Recommends