Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

തേന്‍ഒഴുകും മല തെന്മല

30 JULY 2016 11:53 AM IST
മലയാളി വാര്‍ത്ത

തേന്‍ഒഴുകും മലയാണ് തെന്മല .നിത്യഹരിത വനങ്ങള്‍ മേലാപ്പ് ചാര്‍ത്തിയ വനസൗന്ദര്യം കണ്ടുതീര്‍ക്കാണ് ഒരു ദിവസം പോരാ. പ്രകൃതിയുടെ മനോഹാരിത അതിന്റെ പരകോടിയില്‍ ആണ് ഇവിടെ. പ്രകൃതിയും കാലവും ഇവിടെ സമന്വയിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴമയുള്ള നദീതടസംസ്സ്‌ക്കാരം രൂപപെട്ടത് ഈ പ്രദേശങ്ങളില്‍ ആണത്രേ. കാടിന്റെ ആകാശകാഴ്ച കാണാന്‍ കാനോപി വാക്കിംഗ് ഒരുക്കിയിട്ടുണ്ട്.തെന്മല ഇകോ ടുറിസം പ്രൊമോഷന്‍ സൊസൈറ്റി ആണ് ടൂറിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കി കൊ ടുക്കുന്നത്.തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം
ഈ കാടുകളില്‍ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്.
കാടിന്റെ ഭംഗി എത്രകണ്ടാലും മതിവരില്ല .എന്നാല്‍ തെന്മലയുടെ ഏറ്റവും വലിയ ആകര്‍ഷണം ബട്ടര്‍ഫ്‌ലൈ പാര്‍ക്ക് ആണ്. ആദ്യം കണ്ണില്‌പെടുന്ന ഒരു കുഞ്ഞു പൊട്ടു പിന്നെ അനേകം കളറുള്ള വിസ്മയച്ചിറകുകളുമായി നമുക്ക് ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റ ചന്തമായി മാറുന്നു. അമ്പരപ്പിക്കുന്ന വര്‍ണ ബഗോയോടെ കൈ തൊടാന്‍ ചെല്ലുമ്പോള്‍ പാറിയകന്നു വീണ്ടും അരികിലെത്തി പൂക്കളെ ഉമ്മവെച്ചതും തേന്‍ നുകര്‍ന്നു തെന്നി തെറിച്ചു പോകുന്ന പൂമ്പാറ്റകള്‍ ഏഴഴകിന്റെ മഴവില്‍ ചന്തം വരക്കുന്നു.
രണ്ടര ഹെക്ടറോളം പരന്നുകിടക്കുന്ന സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ 175 ല്‍ അധികം ഇനം അധികം ശലഭങ്ങളുണ്ട്.പാര്‍ക്കില്‍ 600 മീറ്ററോളം വരുന്ന പാതയിലൂടെ സാവധാനം നടന്നു നോക്കു, വര്ണവൈവിധ്യത്തിന്റെ മായക്കാഴച്ചകളുമായി നമുക്കൊപ്പം ഉണ്ടാകും ഈ കൊച്ചു ശലഭങ്ങള്‍..

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഉള്ളതും ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട് . നേച്ചര്‍ ട്രെയിന്‍, താമരക്കുളം, മൌണ്ടന്‍ ബൈക്കിങ്, റോക്ക് ക്‌ളൈംബിങ്, റാപ്പലിങ്, റിവര്‍ ക്രോസിങ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. പ്രകൃതിക്കിണങ്ങും തരത്തില്‍ വളരെ ചിട്ടയായിട്ടാണ് അതിന്റെയൊക്കെ രൂപകല്‍പ്പന. പിന്നെ ചെറിയ തടാകം അതില്‍ ചെറുവഞ്ചികള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
ഓരോ ജെന്മനഷ്ത്രത്തിന്റെയും സ്വന്തമായ 27 ജന്മവൃഷങ്ങള്‍ ആണ് നക്ഷത്രവനത്തില്‍ വളരുന്നത്. ഒരാളുടെ ആരോഗ്യവും ഐശ്വര്യവും ജീവിതവുമെല്ലാം നിര്‍ണ്ണയിക്കുന്നതില്‍ ഈ മരങ്ങള്‍ക്ക് പ്രധാനകഴിവുണ്ടന്നു വിശ്വസിക്കുന്നു. എല്ലാത്തിലും പേരുകള്‍ എഴുതിയിരുന്നു. കാഞ്ഞിരം തൊട്ടു എരുക്ക് വരെയുള്ള മരങ്ങള്‍ ഇവിടെയുണ്ട്. ഓരോരുത്തരുടെയും ജന്മവൃക്ഷത്തിന്റെ ഒപ്പം നിന്ന് ഫോട്ടോയും എടുക്കാം.


തെന്മല ഡാം അതിന്റെ എല്ലാ പ്രൗഢിയോടെയും നിറഞ്ഞു നില്‍ക്കുന്നു. മലഞ്ചരിവിലൂടെയുള്ള നടപ്പാതകള്‍, കാട്ടിലൂടെയുള്ള ചെറുപാതകള്‍, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയര്‍ത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, രക്കൊമ്പുകളിലുള്ള കൂടാരങ്ങള്‍, ശില്‌പോദ്യാനം, മാന്‍ പാര്‍ക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്‌ലി' വിഭാഗം. ശില്‍പോദ്യാനത്തില്‍ ജീവസ്സുറ്റ ശില്പങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിര്‍മ്മാണ വൈദഗ്ദ്യം തുറന്നു കാട്ടുന്നതും, പ്രകൃതിയെക്കുറിച്ചു ഒരു വീണ്ടുവിചാരം ഉണ്ടാക്കുന്നതും ആയിരുന്നു ആ ശില്പങ്ങള്‍.


കുട്ടികള്‍ക്ക് സമയം ചിലവഴിക്കാന്‍ ഊഞ്ഞാലുകള്‍, വിശാലമായ പുല്‍ത്തകിടി ട്രീഹൌസ്, മാന്‍പേടകള്‍,ബോട്ടിങ്, മ്യൂസിക്കല്‍ ഫൌണ്ടന്‍ എന്ന് വേണ്ട കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് തെന്മല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (5 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (6 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (7 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (8 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (8 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (8 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (9 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (10 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (10 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (10 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (10 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (10 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (11 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (11 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (11 hours ago)

Malayali Vartha Recommends