Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വയനാടിന്റെ സൗന്ദര്യമായി സൂചിപ്പാറ

03 AUGUST 2016 03:35 PM IST
മലയാളി വാര്‍ത്ത

കാഴ്ചകളുടെ കൂടാരമാണ് വയനാട് പ്രകൃതി ദൃശ്യങ്ങള്‍ കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന, മനോഹരമായ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും കൊണ്ട് അനുഗ്രഹീതമായ നാട്. മഴക്കാലം തുടങ്ങുന്നതോടെ വയനാടിനെ അണിയിച്ചൊരുക്കി സുന്ദരിയാക്കുന്നതില്‍ പ്രധാനിയാണ് കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം വേനലില്‍ വറ്റി വരണ്ടാലും മഴക്കാലം തുടങ്ങുന്നതോടെ നിറഞ്ഞ് ആര്‍ത്തൊഴുകി യാത്രികരുടെ ഹൃദയം കീഴടക്കുന്ന മനോഹരമായ വെള്ളച്ചാട്ടം.

പേരു കേട്ട ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ് വയനാട്. അക്കൂട്ടത്തില്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തോളം പ്രശസ്തമല്ലെങ്കിലും മഴക്കാലത്ത് സൂചിപ്പാറയുടെ സൗന്ദര്യം അനുപമമാണ്. വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. സെന്റിനല്‍ പാറ വെള്ളച്ചാട്ടമെന്നും സൂചിപ്പാറ അറിയപ്പെടുന്നുണ്ട്. ഉയരത്തില്‍ നിന്നുള്ള നയനമനോഹരമായ വെള്ളച്ചാട്ടം തന്നെയാണ് സൂചിപ്പാറയുടെ സൗന്ദര്യം. പല സ്ഥലങ്ങളിലും 100 മുതല്‍ 300 അടി വരെ ഉയരത്തില്‍ നിന്നുമാണ് ജലപ്രവാഹം. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തില്‍ നീന്തുവാനും കുളിക്കുവാനും കഴിയും. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണെന്നുള്ളതും സൂചിപ്പാറയെ യാത്രികരുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നുണ്ട്.

സൂചിപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം ഏറുമാടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഏറുമാടങ്ങളില്‍ നിന്ന് പശ്ചിമഘട്ട മലനിരകളുടെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകളും കാണാം. 200 മീറ്ററില്‍ അധികം ഉയരമുള്ള സൂചിപ്പാ!റ സാഹസിക മല കയറ്റക്കാര്‍ക്ക് പ്രിയങ്കരമാണ്. മൂന്നു തട്ടുകളിലായാണ് സൂചിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് സാഹസിക തുഴച്ചില്‍ ബോട്ട് യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.വിനോദസഞ്ചാരികള്‍ക്ക് കുളിക്കുവാനും നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തില്‍ ചെറിയ കുട്ടികള്‍ക്കു പോലും നീന്താം, അത്ര മേല്‍ അപകടരഹിതമാണ്. മനോഹാരിതയുടെ കാര്യം പറയുമ്പോള്‍ സൂചിപ്പാറയിലേക്കുള്ള യാത്രയെയും ചുറ്റുമുള്ള പ്രദേശങ്ങളെയും ഒഴിവാക്കാന്‍ കഴിയില്ല.വയനാടിന്റെ തനതു പ്രകൃതി സൗന്ദര്യം സൂചിപ്പാറക്കു ചുറ്റും എപ്പോഴും ദൃശ്യമാണ്.

കല്‍പറ്റക്ക് 22 കിലോമീറ്റര്‍ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മൂന്ന് വെള്ളച്ചാട്ടങ്ങളും ഒടുവില്‍ ചാലിയാര്‍ നദിയില്‍ എത്തിച്ചേരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends