Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പരുന്തുംപാറയില്‍ വിസ്മയങ്ങളുടെ മിഴിച്ചെപ്പു തുറന്ന് നീലക്കുറിഞ്ഞി

09 AUGUST 2016 03:53 PM IST
മലയാളി വാര്‍ത്ത

ഋതുഭേദങ്ങള്‍ക്കനുസരിച്ച് പുതുപുത്തന്‍ കുപ്പായങ്ങള്‍ അണിഞ്ഞ് നിത്യസുന്ദരിയായി ആരാധകരുടെ മുന്നില്‍ വരുന്ന പരുന്തുംപാറയിലെ മൊട്ടക്കുന്നുകള്‍ക്ക് നീലിമയാര്‍ന്ന വശ്യതയേകി വീണ്ടും കുറിഞ്ഞി പൂത്തു.
പ്രകൃതി ഒന്നാകെ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം പരുന്തുംപാറ സമ്മാനിക്കുന്നു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ നൂല്‍മഴയും കോടമഞ്ഞും പിന്നെ വെയിലും അനുഭവപ്പെടുന്നത് ഇവിടെയെത്തുന്നവരെ അതിശയിപ്പിക്കുന്നു. നിരനിരയായി പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും സഞ്ചാരികളുടെ വന്‍ തിരക്കാണ് .

പരുന്തിന്റെ ആകൃതിയിലുള്ള പാറകള്‍ ഉള്ളതിനാലാണ് ഈ സ്ഥലത്തിന് പരുന്തുംപാറയെന്ന പേരു കിട്ടിയതെന്ന് പറയുന്നു .ആരെയും കൊതിപ്പിക്കുന്ന, കണ്ടാലും കണ്ടാലും മതിവരാത്ത സ്വപ്നഭൂമിയാണിത് .ആകാശവും ഭൂമിയും ചുംബിക്കുന്നതു പോലെ. അതിനിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളിലേക്ക് കോട മഞ്ഞ് കയറി പോവുന്നു. മാനം മുട്ടെ നില്‍ക്കുന്ന ആകാശമേഘങ്ങള്‍ക്ക് താഴെ കിഴക്കാംതൂക്കായി വലിയ ഗര്‍ത്തങ്ങള്‍. പച്ചപ്പ്‌നിറഞ്ഞ പുല്‍മേടുകള്‍ക്കിടയിലൂടെ ഒഴുകുന്ന കുഞ്ഞരുവി. പലപ്പോഴും കാഴ്ച്ചയെ മറയ്ക്കുന്ന മൂടല്‍മഞ്ഞും,ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെത്തുന്ന ഇളംകാറ്റും, ഇവിടെ എത്തുന്ന ഏതൊരു ആളുടെ മനസ്സിനെയും പുതിയ അനുഭവങ്ങളിലേക്ക് നയിക്കുമെന്ന് തീര്‍ച്ച. വാഗമണ്‍മലനിരകളോളം വിശാലമല്ലെങ്കിലും,അത്രത്തോളംതന്നെ സൗന്ദര്യമാണ് ഈ മലനിരകള്‍ക്കിടയില്‍ പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്നത്.

കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പിനെ ഓര്‍മ്മപ്പെടുത്തുന്ന അഗാധമായ കൊക്കകളാണ് ഇവിടെയുള്ളത്. മൊട്ടക്കുന്നുകളുടെ താഴ്‌വാരത്തുകൂടി നടക്കുമ്പോള്‍ കാറ്റ് വന്നു പൊതിയും. വെറുതെ നിന്ന് കാറ്റ് കൊള്ളാന്‍ തോന്നുന്നതുപോലെയുള്ള അനുഭവം ..
എന്നാല്‍ വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും ഇവിടെ അധികൃതര്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. പച്ചപ്പണിഞ്ഞ മലകളും മഞ്ഞുമുടിയ ചുറ്റുപാടും കോറിയിട്ട തണുപ്പും മൊട്ടകുന്നുകളും ആരെയും ആകര്‍ഷിക്കും. ഇടുക്കി ജില്ലയിലെ തന്നെ അധികമാരും പരുന്തുംപാറയുടെ സൌന്ദര്യം ആസ്വദിപ്പിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നല്ല റോഡുകള്‍, ടൂറിസ്റ്റുകള്‍ക്കുവേണ്ട മറ്റ് അടിസ്ഥാന സൌകര്യം ഇതൊന്നും ഇവിടെയില്ല. ഇവിടെ വീശുന്ന കാറ്റു ചെവിയില്‍ പറയുന്നതും ഇതാവാം ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends