Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധുരമീനാക്ഷിയ്ക്കു മുന്നില്‍

11 APRIL 2014 11:17 PM IST
മലയാളി വാര്‍ത്ത.

മടുപ്പിക്കുന്ന എഞ്ചിനീയറിംഗ് ക്ലാസ്സ് മുറികളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഒരര്‍ത്ഥത്തില്‍ ആ മധുര യാത്ര. വീട്ടില്‍ പോലും പറയാതെ ഓടി¡nതച്ച് വൈകുന്നേരം 4.15 നു മധുരയിലേക്കുള്ള ട്രെയിനില്‍ കേറി.ജൂലൈ 26 വെള്ളിയാഴ്ച. ട്രെയിന്‍ പാളങ്ങളുടെ വിദൂരതയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് . വിശപ്പ് അസഹനീയം! സമയം ഇപ്പോഴും 6 മണികളില്‍ കറങ്ങി കളിക്കുകയാണ്. നോമ്പ് മുറിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി ഉണ്ട്. അക്ഷയ് ഇപ്പോഴും മുകളിലെ ബെര്‍ത്തില്‍ ഉറക്കം തന്നെയാണ് . ഞാന്‍ പതുക്കെ സൈഡ് ഡോറിനു അടുത്തേക്ക് നടന്നു. ട്രെയിന്‍ ദുപ്പഡ സ്‌റ്റേഷനില്‍ നിന്ന് പതിയെ പോവുകയായി. ചുറ്റുമുള്ള കാഴ്ച തീര്‍ച്ചയായും അത്ഭുതാവഹമായിരുന്നു, എന്തുമാത്രം കാറ്റാടിയന്ത്രങ്ങള്‍! അവ അനന്തതയിലേക്ക് അങ്ങനെ പരന്നു കിടക്കുകയാണ്.

പച്ചപ്പ് നിറഞ്ഞ ഭൂമി പിന്നിട്ടു മലനിരകളിലൂടെ പൊടിക്കാറ്റു പാറുന്ന വരണ്ട മണ്ണിലേക്ക് ട്രെയിന്‍ ഓടിക്കിതച്ച് എത്തിയപ്പോഴേക്കും നോമ്പ് തുറക്കാന്‍ സമയമായിരുന്നു. കയ്യില്‍ കരുതിയ ബിസ്‌ക്കറ്റും ഫ്രട്ടിയിലും ആ നോമ്പ് തുറ ഒതുങ്ങി. നോമ്പ് തുറന്ന ക്ഷീണം കാരണം കുറച്ച് ഉറങ്ങി പോയി. ഒന്‍പതു മണി ആയി കാണും. ട്രെയിനില്‍ ഒട്ടും തിരക്കില്ല. ലോവര്‍ ബെര്‍ത്തില്‍ ഇരുന്നുകൊണ്ട് അക്ഷയ് ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു. കോട്ടയത്ത് വൈദികപഠനം ചെയുന്ന പ്രകാശ് , വിശാഖപട്ടണത്തു നിന്ന് കുടുംബ സമേതം മുധുരിലേക്ക് പോകുന്ന സന്തോഷ്. യാത്ര മദ്ധ്യേ പരിചയപെട്ട ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി. യാത്രക്കിടയില്‍ പരിചയപ്പെടുന്ന പല സുഹൃത്ത് ബന്ധങ്ങളും വളരെ കാലം നിലനില്‍ക്കാറുണ്ട്. 

വീണ്ടും ചെറിയ മയക്കത്തില്‍. വളക്കിലുക്കങ്ങളും അട്ടഹാസവും കേട്ട് ഞെട്ടി ഉണര്‍ന്നു. ഹിജഡകള്‍. എന്റെ തൊട്ടടുത്ത് കിടക്കുന്ന യാത്രികനോട് 20 രൂപ വേണം എന്ന വാശിയില്‍ ആയിരുന്നു അവര്‍. അവര്‍ അയാളെ തല്ലുകയും, പാന്റ്‌സ് പിടിച്ചു വലിക്കുകയും ചെയുന്നു. പെട്ടെന്ന് അക്ഷയ് എന്റെ കയില്‍ അവര്‍ക്ക് കൊടുക്കാനായി ഒരു 2 രൂപ നാണയം രഹസ്യമായി തന്നു. 10 രൂപ കൊടുത്ത അയാളെ അവര്‍ ശെരിക്കും ഉപദ്രവിക്കുന്നുന്ദ്. എന്റെ കയില്‍ ഇരിക്കുന്നതോ വെറും 2 രൂപ നാണയം. പേടിയുടെ മുള്‍ മുനയില്‍ നിന്ന നിമിഷങ്ങള്‍. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അയാളുടെ കയില്‍ നിന്ന് ഒരു രണ്ടു മൂന്ന് നൂറു രൂപ നോട്ടുകളും എടുത്ത് അവര്‍ ചാടി ഇറങ്ങി. അവരെ ചോദ്യം ചെയനൊ, ഭീഷണിപ്പെടുത്താനോ ആരും നിന്നില്ല. എല്ലാവര്‍ക്കും അവരെ പേടിയായിരുന്നോ? അതാവാന്‍ വഴിയില്ല , പേടിയും, പുച്ഛവും, സങ്കടവും, സഹതാപവും ചേര്‍ന്ന സമ്മിശ്ര വികാരമായിരുന്നു പലര്‍ക്കും. 

2500 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള അതി പുരാതനമായ നഗരമാണ് മധുര. നഗര്തിണ്ടേ ഹൃദയ ഭാഗത്താണ് മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രം, സ്ഥിതി ചെയുന്നത്. ദ്രാവിഡീയ രീതികളില്‍ പണികഴിച്ച ഈ പുരാതന ക്ഷേത്രം 30000 ത്തോളം അതി പുരാതന വിഗ്രഹങ്ങളുമായി ഇന്നും ഗവേഷകരേയും ജനങ്ങളെയും ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ശിവപത്‌നിയായ പാര്‍വതി അഥവാ മീനാക്ഷി യാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (12 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (27 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (38 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (49 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends