Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ണാടകയിലെ മനോഹരമായ പൂപ്പാടങ്ങള്‍ക്ക്‌ നടുവലൂടെ ഒരു യാത്ര

09 MAY 2014 11:48 PM IST
മലയാളി വാര്‍ത്ത.

മുത്തങ്ങവഴി കര്‍ണാടകയുടെ തെക്കേ അറ്റത്തെ അതിര്‍ത്തി താലൂക്കായ ഗുണ്ടല്‍പേട്ടയിലേക്കൊരു യാത്ര സ്വര്‍ഗീയ അനുഭവമാണ്‌. പ്രത്യേകിച്ച്‌ ജൂലൈ സെപ്‌റ്റംബര്‍ മാസങ്ങള്‍ക്കിടക്ക്‌. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക്‌ നടുവലൂടെയാണ്‌ 212 ദേശീയപാത കടന്നുപോകുന്നത്‌. വയനാട്‌, ബന്ദിപൂര്‍ നവ്യജീവി കാടുകള്‍ പിന്നിട്ടാല്‍ ഗൂണ്ടല്‍പേട്ട താലൂക്കിലെ ഗ്രമമെത്തി. വനമേഖല അവിടെ കഴിയുന്നു. ചെക്ക്‌പോസ്റ്റ്‌ കടന്ന്‌ മുന്നോട്ടു നീങ്ങിത്തുടങ്ങുമ്പോള്‍ തന്നെ അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റ്‌ ഇന്ദ്രിയങ്ങളെ ആ വിവരം അറിയിച്ചു കഴിഞ്ഞിരിക്കും. പൂന്തോട്ടങ്ങളില്‍ നിന്നൊപ്പിയെടുത്ത പൂക്കളുടെ ഇളം സുഗന്ധം പരത്തിയാകും ആ തണുത്ത കാറ്റെത്തുക. കാറ്റിലൊളിഞ്ഞിരിക്കുന്ന പൂവാസനയുടെ ഉറവിടം തിരയുന്നതിനു മുമ്പു തന്നെ വിശാലമായ പൂപ്പാടങ്ങള്‍ ദേശീയപാതയ്‌ക്ക്‌ ഇരുവശങ്ങളിലുമായി പ്രത്യക്ഷമായി തുടങ്ങും.
നീലഗിരി മലകളെ തൊട്ടുരുമ്മി കിടക്കുന്ന കുന്നുകളിലേക്ക്‌ നീണ്ടു പരന്നുകിടക്കുന്നതാണ്‌ ഇവിടത്തെ പൂപ്പാടങ്ങള്‍. തട്ടുതട്ടായി കിടക്കുന്ന മലര്‍വാടികളെ വിദൂരത്തില്‍ നിന്നു വീക്ഷിച്ചാല്‍ ഓറഞ്ച്‌. മഞ്ഞ നിറങ്ങളിലുളള പട്ടുമെത്തകള്‍ നിരത്തി ഇട്ടതുപോലെയാണ്‌ ഓറഞ്ച്‌ ചെണ്ട്‌, സൂര്യകാന്തി പൂക്കള്‍ പൂത്തു നില്‍ക്കുന്ന കാഴ്‌ചയാണിത്‌. പര്‍വത നിരകളുടെ മടിത്തട്ടിന്‌ നടുവിലേക്ക്‌ ചെല്ലാനും പൂക്കളുടെ അരുകില്‍ നിന്ന്‌ പടമെടുക്കാനും കൊതിക്കാത്തവരാരുമുണ്ടാകില്ല. ഒരു പൂ കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്ര വലുതാണ്‌ എന്നാല്‍ ഒരായിരം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കാഴ്‌ച പറയേണ്ടതുണ്ടോ. ഏതൊരു കഠിന ഹൃദയനെയും അലിയിപ്പിക്കാന്‍ പൂക്കളോളം മറ്റെന്തിനാണ്‌ ആവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (5 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (41 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends