Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടകളുടെ കോട്ടയായ ബേക്കലിലേക്ക്‌

19 MAY 2014 06:26 AM IST
മലയാളി വാര്‍ത്ത.

പ്രകൃതിയുടെ മനോഹരമായ ഇടത്തില്‍ കെട്ടിപ്പൊക്കിയ മഹാസൗധം, അതാണ്‌ ബേക്കല്‍ കോട്ട. പോയ കാലത്തെ സാമൂഹ്യ സാംസ്‌കാരിക ഭരണ ചരിത്രത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഒരു സ്‌മാരകം മാത്രമല്ല ബേക്കല്‍ കോട്ട ഇന്നത്‌ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ തന്നെ മുതല്‍ക്കൂട്ടാണ്‌. കാസര്‍ഗോഡ്‌-കാഞ്ഞങ്ങാട്‌ തീരദേശ മേഖലയില്‍ പള്ളിക്കര പഞ്ചായത്തിലാണ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌. കാസര്‍ഗോഡ്‌ നഗരത്തില്‍ നിന്നും 12 കിലോമീറ്ററും കാഞ്ഞങ്ങാട്ടു നിന്ന്‌ 10 കിലോമീറ്ററുമാണ്‌ ഇവിടേയ്‌ക്കുള്ള ദൂരം. ആര്‍ത്തിരമ്പുന്ന അറബിക്കടലിന്റെ സംഗീതവും തിരമാലകള്‍ തീര്‍ക്കുന്ന നിലക്കാത്ത ആരവങ്ങളും തലോടിയാണ്‌ ബേക്കല്‍ കോട്ടയുടെ നില്‍പ്പ്‌.

കോട്ടയുടെ എല്ലാ ഭാഗങ്ങളിലും കൊത്തളങ്ങള്‍. ഒട്ടേറെ പടിക്കെട്ടുകളോടു കൂടിയ വലിയ കുളം, തെക്കു ഭാഗത്തായി കടല്‍ത്തിരത്തേക്ക്‌ വഴിയൊരുക്കന്ന രഹസ്യ കവാടം, വെടിമരുന്ന്‌ സൂക്ഷിക്കാനുപയോഗിച്ചിരുന്ന മരുന്നറ എന്നിവ നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇവിടെ അവശേഷിക്കുന്നു.

ഹനുമാന്‍ ക്ഷേത്രവും സമീപത്തായുള്ള മുസ്ലീം പള്ളിയും മതസൗഹാര്‍ദ്ദം വിളിച്ചോതി ഇന്നും നിലകൊള്ളുന്നു.
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇക്കേരി നായ്ക്കരിലെ ശിവപ്പ നായിക്കാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. നാല്‍പ്പതേക്കറില്‍ ഏകദേശം വൃത്താകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കോട്ട. മൂന്നു വശവും കടല്‍. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് മുഖ്യപ്രാണ ആഞ്ജനേയ ക്ഷേത്രം. കോട്ടയുടെ തെക്കു ഭാഗത്തുള്ള ബീച്ചിനോടു ചേര്‍ന്ന് ബേക്കല്‍ ബീച്ച് ഗാര്‍ഡന്‍. കോട്ടക്കുള്ളിലെ ഏറ്റവും വലിയ നിര്‍മ്മിതി ചെരിഞ്ഞു കയറിപ്പോകാവുന്നനിരീക്ഷണഗോപുരമാണ്. 

എല്ലാ ഭാഗത്തും കൊത്തളങ്ങള്‍. പടിഞ്ഞാറു ഭാഗത്തുള്ള കോട്ടയുടെ ചെറിയ പ്രവേശനദ്വാരം കടന്ന് പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ചെറുതെങ്കിലും മനോഹരമായ ബീച്ച്. വലതു വശത്ത് കടലിലേക്ക് കൈനീട്ടിയെന്നപോലെ നില്‍ക്കുന്ന കൊത്തളം .അസ്തമനമാസ്വദിക്കാന്‍ പറ്റിയ അന്തരീക്ഷം.

കോട്ടക്കകത്തെ ഗസ്റ്റ് ഹൗസുണ്ടെങ്കിലും അതിന്റെ നില പരുങ്ങലിലാണ്. കോട്ടയുടെ നിയന്ത്രണം പൂര്‍ണ്ണമായും പുരാവസ്തവകുപ്പിനാണ്.  ബേക്കലിന്റെയും പരിസര പ്രദേശങ്ങളുടേയും പ്രധാന ആകര്‍ഷണം ജനബാഹുല്യം കുറഞ്ഞ കലര്‍പ്പില്ലാത്ത വിശാല തീരങ്ങളാണ്. കടലിലേക്ക് ഇടക്കിടെ ഇറങ്ങി വരുന്ന ചെറിയ പുഴകള്‍. കൊച്ചു ലഗൂണുകള്‍. ശാന്തമായ അന്തരീക്ഷം. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ബേക്കലിലും പരിസര പ്രദേശങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (6 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (42 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends