Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിനോദ സഞ്ചാരവികസനത്തിന്‌ അനന്തസാധ്യതകളുമായി ഒരിയര അഴിമുഖം

04 AUGUST 2014 03:45 PM IST
മലയാളി വാര്‍ത്ത.

തൃക്കരിപ്പൂരിലെ കടലും കമ്പഞ്ഞായി കായലും ചേര്‍ന്നൊഴുകുന്ന വലിയപറമ്പിലെ ഒരിയര അഴിമുഖ പ്രദേശം വിനോദ സഞ്ചാരവികസനത്തിന്‌ അനന്തസാധ്യതകളേറെയാണ്‌. പ്രകൃതിഭംഗി നുകരാന്‍ എത്തുന്നത്‌ അനേകം പേര്‍. ഏതാണ്ട്‌ എണ്ണൂറ്‌ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടലിലേക്കു നിര്‍മിച്ച പുലിമുട്ടിന്റെ ആകര്‍ഷണവും ഈ പാതയിലൂടെ കടലിലേക്കു നടന്നെത്താവുന്നതും പ്രകൃതി സ്‌നേഹികളെ ഇവിടേക്കു മാടിവിളിക്കുന്നു. പുലിമുട്ടില്‍നിന്ന്‌ ആര്‍ത്തലച്ചുവരുന്ന കടലിന്റെ രൗദ്രത ദര്‍ശിക്കുന്നതിനൊപ്പം മനംമയക്കുന്ന പ്രകൃതിഭംഗിയും പുലിമുട്ട്‌ പദ്ധതി പ്രദേശത്തിന്റെ പ്രത്യേകതയാണ്‌. വിനോദസഞ്ചാരികള്‍ ധാരാളമായി ഇവിടെ വന്നെത്തുമ്പോഴും ദാഹനീരുപോലും ഇവിടെ കിട്ടാത്ത ദുര്യോഗമുണ്ട്‌. ടൂറിസം വികസനപദ്ധതി നടപ്പാക്കണമെന്നുവര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ട്‌.

കായലില്‍ ഉല്ലാസയാത്ര നടത്തുന്നതിനു ചെറുതും വലുതുമായബോട്ടുകളും പെഡല്‍ ബോട്ടുകളും സജ്‌ജീകരിച്ചും കരയില്‍ഹോട്ടലുകളും മോട്ടലുകളുംസ്‌ഥാപിച്ചും ടൂറിസം പദ്ധതി നടപ്പാക്കാനാകും. പദ്ധതി നടപ്പാക്കാനാവശ്യമായ കടല്‍ പുറമ്പോക്കുഭൂമി വിസ്‌തൃതമായി ഇവിടെയുണ്ട്‌. പ്രദേശത്തിന്റെ വികസനം സാധ്യമാക്കുന്നതിനൊപ്പം വരുമാനം കൈവരിക്കാനും പദ്ധതി നല്ലരീതിയില്‍ പ്രയോജനപ്പെടും. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പിന്റെ വടക്കെ അറ്റമാണ്‌ ഒരിയര പുലിമുട്ട്‌ പദ്ധതി പ്രദേശം. ഇവിടുത്തെ ടൂറിസവികസനം കായലിനും കടലിനും മധ്യത്തില്‍ അപാര ദൃശ്യഭംഗി പകരുന്ന വലിയപറമ്പ്‌ ദ്വീപിനാകെയും വികസനത്തിലേക്കു കൈപിടിക്കാനുതകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (11 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (26 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (37 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (48 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends