Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പ്രകൃതിയുടെ അപൂര്‍വ്വ ഭംഗി കാണാന്‍ ഇതാണ്‌ നല്ല കാലം, മഴക്കാലം

11 AUGUST 2014 05:16 PM IST
മലയാളി വാര്‍ത്ത.

പ്രകൃതി കനിഞ്ഞു നല്‍കുന്ന ഈ മഴക്കാലം വിനോദ സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌. തകര്‍ത്തു പെയ്യുന്ന മഴയില്‍ വെള്ളംതീര്‍ക്കുന്ന കുളിരുള്ള കാഴ്‌ചകള്‍ ആസ്വദിക്കാന്‍ അതിരപ്പിള്ളി, വാഴച്ചാല്‍ പ്രദേശങ്ങള്‍ സഞ്ചാരികളെ മാടിവിളിക്കുന്നു. മഴഎത്രകാലം നീണ്ടുനില്‍ക്കുമെന്ന്‌ ഉറപ്പില്ലാത്തതിനാല്‍ ഈ അസുലഭ ദൃശ്യങ്ങള്‍ പാഴാക്കരുതേ...
വെള്ളചാട്ടത്തിന്റെ മനോഹാരിത കാണാന്‍ ചാലക്കുടി ആനമല ജംക്‌ഷനില്‍നിന്ന്‌ യാത്ര ആരംഭിച്ചാല്‍ 15 കിലോമീറ്റര്‍ കഴിയുമ്പോള്‍ തുമ്പൂര്‍മുഴിയുടെ തുളുമ്പുന്നസൗന്ദര്യം ആദ്യം കാണാം. റിയല്‍വ്യൂവിലൂടെ തെന്നി വീഴുന്ന ജലസൗന്ദര്യം. ഒപ്പം നിറയെ ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്ന ഉദ്യാനം,പാര്‍ക്ക്‌, വ്യൂ പോയിന്റ്‌. അപകടരഹിതമായി പുഴയിലിറങ്ങാനും കുളിക്കാനുമുള്ള സൗകര്യം.
പുഴയുടെ മറുകരയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്ക്‌ പുഴയിലെ തടയണയ്‌ക്കു മുകളിലൂടെ തെന്നി വീഴുന്ന വെള്ളത്തില്‍ ചവുട്ടി യാത്ര. ഇവിടെ നിന്ന്‌ 15 കിലോമീറ്റര്‍ കൂടി പോയാല്‍ ഇന്ത്യയിലെ സുപ്രധാന വെള്ളച്ചാട്ടമായ അതിരപ്പിള്ളി. വീണ്ടും ആറ്‌ കിലോമീറ്റര്‍ കൂടിപോയാല്‍ ചാര്‍പ്പ വെള്ളച്ചാട്ടം. കൂറ്റന്‍ പാറക്കെട്ടില്‍ നിന്ന്‌ കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം നുരനുരഞ്ഞ്‌ റോഡില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക്‌ ചിതറിയെത്തും. ഇവിടെ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ മാത്രം ദൂരെ വാഴച്ചാല്‍ വെള്ളച്ചാട്ടം. പാറക്കെട്ടുകളില്‍ തട്ടിച്ചിതറി അലറിയെത്തുന്ന വെള്ളച്ചാട്ടം വനഭംഗിയുടെ മറ്റൊരു മുഖമാണ്‌. ഏഴ്‌ കിലോമീറ്റര്‍ മാത്രംഅകലെയാണ്‌ പെരിങ്ങല്‍ക്കുത്ത്‌ ഡാം. നിറഞ്ഞു കിടക്കുന്ന ജലസംഭരണി സഞ്ചാരികള്‍ക്ക്‌ കാഴ്‌ചയുടെ വിരുന്നൊരുക്കും. തുമ്പൂര്‍മുഴി മുതല്‍ പെരിങ്ങല്‍ക്കുത്ത്‌ വരെയുള്ള വനപാതയില്‍ വന്യമൃഗങ്ങളെ അടുത്തുകാണാനും അവസരമുണ്ടാകും. കാട്ടാനക്കൂട്ടങ്ങളും മലയണ്ണാനും മലമുഴക്കി വേഴാമ്പലും കാട്ടുപോത്തും മാനും മ്ലാവും ഭാഗ്യമുണ്ടെങ്കില്‍ നമ്മുടെ കണ്ണിനു വിസ്‌മയം പകരാനുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 minutes ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (3 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (6 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (6 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

Malayali Vartha Recommends